കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൂനെ, രാത്രി കര്‍ഫ്യൂ മാര്‍ച് 14 വരെ നീട്ടി

പൂനെ: (www.kvartha.com 28.02.2021) കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൂനെ ജില്ലാ ഭരണകൂടം. രാത്രി കര്‍ഫ്യൂ മാര്‍ച് 14 വരെ നീട്ടി. പൂന ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാര്‍ച് 14 വരെ അടച്ചതായി സിറ്റി മേയര്‍ അറിയിച്ചു. ജില്ലയിലെ ഗ്രാമീണമേഖലയില്‍ ജനുവരിയിലാണ് സ്‌കൂളുകള്‍ തുറന്നത്.

പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതിന് രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണിവരെ വിലക്ക് ഉണ്ട്. ആവശ്യസര്‍വീസുകള്‍ക്ക് മാത്രമെ അനുമതിയുള്ളു. പൂനെയില്‍ മാത്രമായി ഇതുവരെ 5,24,76 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 1,765 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 11,742 ആയി. 

Pune, News, National, COVID-19, school, Pune COVID-19 spike: Night curfew extended till March 14

Keywords: Pune, News, National, COVID-19, school, Pune COVID-19 spike: Night curfew extended till March 14

Post a Comment

Previous Post Next Post