ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗം ഓരോ മാസവും താഴോട്ട്; രാജ്യാന്തര കണക്കെടുത്താല്‍ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ പോലുമില്ല; ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നിലാണെന്നും ഓക്ല റിപോര്‍ട്

ന്യൂയോര്‍ക്: (www.kvartha.com 23.02.2021) ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗം ഓരോ മാസവും താഴോട്ട് പോകുകയാണെന്ന് ഓക്ല റിപോര്‍ട്. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താല്‍ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ പോലുമില്ല. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും ഓക് ല. 2021 ജനുവരിയിലെ റിപോര്‍ട്ടിലും ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യയ്ക്ക് കാര്യമായ പുരോഗതിയില്ലെന്നും ഓക്ല ചൂണ്ടിക്കാട്ടുന്നു.India Mobile Internet Speeds Dropped Further in January: Ookla, New York, News, Report, Internet, Business, World

2021 ജനുവരിയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് റാങ്കിങ്ങില്‍ യുഎഇയാണ് ഒന്നാമത്. മുന്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തായിരുന്ന യുഎഇ ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയായിരുന്നു. യുഎഇയിലെ ശരാശരി ഡൗണ്‍ലോഡ് വേഗം 183.03 എംബിപിഎസും ശരാശരി അപ്ലോഡ് വേഗം 29.50 എംബിപിഎസും ആണ്.

ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ് വര്‍ക്ക് മാത്രമാണ് 20 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്. എന്നാല്‍ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം. ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയില്‍ 4-ാം സ്ഥാനത്താണ്. നവംബറില്‍ ചൈന 50-ാം സ്ഥാനത്തായിരുന്നു.

ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് വേഗത്തിലും കാര്യമായ മാറ്റമില്ലെന്നു ഓക്ലയുടെ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഡിസംബറിലും ജനുവരിയിലും ഇന്ത്യ 65 -ാം സ്ഥാനത്താണ്. ജനുവരിയില്‍ ശരാശരി ബ്രോഡ് ബാന്‍ഡ് ഡൗണ്‍ലോഡ് വേഗം 54.73 എംബിപിഎസ് ആണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇത് 53.90 എംബിപിഎസ് ആയിരുന്നു. എന്നാല്‍, മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ രണ്ടു സ്ഥാനം താഴോട്ട് പോയി 131 ലെത്തി.

ജനുവരിയിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 131-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇന്ത്യ 109-ാം സ്ഥാനത്തായിരുന്നു. ഒരു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗം വളരെ പെട്ടെന്ന് തന്നെ താഴേക്ക് പോയി. ജനുവരി അവസാനത്തിലെ കണക്കുകള്‍ പ്രകാരം ലോകത്തെ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 46.74 എംബിപിഎസും അപ്ലോഡ് 12.49 എംബിപിഎസുമാണ്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗം ഡൗണ്‍ലോഡ് 96.98 എംബിപിഎസും അപ്ലോഡ് 51.29 എംബിപിഎസുമാണ്.

131-ാം സ്ഥാനത്തുള്ള ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 12.41 എംബിപിഎസും അപ്ലോഡ് കേവലം 4.76 എംബിപിഎസുമാണ്. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലുള്ള പല രാജ്യങ്ങളും പട്ടികയില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. ഇറാന്‍, ഇറാക്ക്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് മുന്നിലാണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 17.95 എംബിപിഎസും അപ്ലോഡ് 11.16 എംബിപിഎസുമാണ്. എന്നാല്‍, പാക്കിസ്ഥാന്‍ ജനുവരി റിപോര്‍ടില്‍ നാലു സ്ഥാനം താഴോട്ടു പോയി.

Keywords: India Mobile Internet Speeds Dropped Further in January: Ookla, New York, News, Report, Internet, Business, World.

Post a Comment

أحدث أقدم