Follow KVARTHA on Google news Follow Us!
ad

മിനി ബസിടിച്ച് സി പി എം ബ്രാഞ്ച് സെക്രടെറി മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Accidental Death,News,CPM,Politics,Kerala,Thrissur,
കയ്പമംഗലം: (www.kvartha.com 21.02.2021) പെരിഞ്ഞനത്ത് മിനി ബസിടിച്ച് സി പി എം ബ്രാഞ്ച് സെക്രടെറിക്ക് ദാരുണാന്ത്യം. പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിന് തെക്ക് പുന്നക്ക പറമ്പില്‍ വേലായുധന്‍(86) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ നാലരമണിയോടെ ദേശീയ പാതയിലായിരുന്നു അപകടം.CPM branch secretary died in mini bus crash, Accidental Death, News, CPM, Politics, Kerala, Thrissur.

പത്രവിതരണത്തിനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ദേശീയപാതയ്ക്കരികില്‍ നില്‍ക്കുമ്പോള്‍ തെക്ക് ഭാഗത്തുനിന്നും വന്ന മിനി ബസ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. നിലവില്‍ സി പി എം കൊറ്റംകുളം ബ്രാഞ്ച് സെക്രടെറിയും കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ കമിറ്റി അംഗവുമാണ്.

ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കള്‍: ദിനേശ്, ശുഭ. മരുമക്കള്‍: കുണനാഥ്.

Keywords: CPM branch secretary died in mini bus crash, Accidental Death, News, CPM, Politics, Kerala, Thrissur.

Post a Comment