Follow KVARTHA on Google news Follow Us!
ad

അന്ത്യാഭിലാഷം ഒറ്റവാക്കിലൊതുക്കി ലിസ മോണ്ട് ഗോമറി; ഗര്‍ഭിണിയെ കൊന്ന് വയറ്റില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്ത കേസില്‍ 52കാരിയുടെ ശിക്ഷ നടപ്പാക്കി; ഒരു സ്ത്രീയുടെ വധശിക്ഷ അമേരിക്ക നടപ്പാക്കുന്നത് 70 വര്‍ഷങ്ങള്‍ക്ക് ശേഷം

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍, Washington,News,Pregnant Woman,Child,Execution,Court,Donald-Trump,Woman,World,
വാഷിംഗ്ടണ്‍: (www.kvartha.com 13.01.2021) അന്ത്യാഭിലാഷം ഒറ്റവാക്കിലൊതുക്കി ലിസ മോണ്ട് ഗോമറി. ഗര്‍ഭിണിയെ കൊന്ന് വയറ്റില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്ത കേസില്‍ 52കാരിയുടെ ശിക്ഷ നടപ്പാക്കി. ശിക്ഷ നടപ്പാക്കിയതിലൂടെ എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സ്ത്രീയ്ക്ക് വധശിക്ഷ നല്‍കിയിരിക്കുകയാണ് അമേരിക്ക. കന്‍സാസ് സ്വദേശിയായ ലിസ മോണ്ട് ഗോമറി എന്ന 52 കാരിയെയാണ് ബുധനാഴ്ച പുലര്‍ച്ച വധശിക്ഷയ്ക്ക് വിധേയയാക്കിയത്. US executes first woman in decades. Who was Lisa Montgomery who killed a pregnant woman?, Washington, News, Pregnant Woman, Child, Execution, Court, Donald-Trump, Woman, World
രണ്ട് പതിറ്റാണ്ടോളം വധശിക്ഷ നിറുത്തിവെച്ച അമേരിക്കന്‍ നീതിന്യായ വകുപ്പ് കഴിഞ്ഞ ജൂലായില്‍ നടപടി പുനഃരാരംഭിക്കുകയായിരുന്നു. അമേരിക്കയെ ഏറെ ഞെട്ടിച്ച കൊലപാതകമായിരുന്നു ലിസയ്ക്ക് മേല്‍ ചുമത്തിയിരുന്നത്. 1953 ന് ശേഷം രാജ്യത്ത് ആദ്യമായിട്ടാണ് ഒരു വനിത അമേരിക്കയില്‍ നീതിപുസ്തകത്തിലെ ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷയ്ക്ക് വിധേയയാകുന്നത്.

2004ല്‍ നടന്ന ഒരു കൊലപാതകത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെയാണ് ലിസ മോണ്ട് ഗോമറിക്ക് കോടതി വധശിക്ഷ വിധിച്ചത്. എട്ട് മാസം ഗര്‍ഭിണിയായ ബോബി ജോ സ്റ്റിന്നറ്റിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിലാണ് കോടതി ലിസയ്ക്ക് വധശിക്ഷ വിധിച്ചത്. കൃത്യം നടത്തിയ ശേഷം അടുക്കളയിലെ കത്തി ഉപയോഗിച്ച് ബോബിയുടെ വയര്‍ പിളര്‍ന്ന് ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞിനെയെടുത്ത് ലിസ രക്ഷപെടുകയായിരുന്നു.

കുഞ്ഞ് തന്റേതാണെന്ന ഭാവത്തില്‍ രക്ഷപ്പെടാനായിരുന്നു ലിസയുടെ പദ്ധതി. എന്നാല്‍ തന്റെ ഫാം ഹൗസില്‍ ഒളിച്ച് താമസിക്കുകയായിരുന്ന ലിസയെ കുഞ്ഞിനോടൊപ്പം തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2007ല്‍ അമേരിക്കയിലെ ഒരു ജില്ലാ കോടതി ലിസയ്ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. കൊലപാതക സമയത്ത് ലിസയ്ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇത് കോടതി തള്ളി. അതേസമയം, ലിസയുടെ വധശിക്ഷ നടപ്പാക്കില്ലെന്നും ബാലപീഡനത്തിന്റെ ഇരയായ അവര്‍ മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നുണ്ടെന്നും അഭിഭാഷക വാദിച്ചു. കുട്ടിക്കാലത്ത് രണ്ടാനച്ഛനില്‍ നിന്നും ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നു ലിസ എന്നും അഭിഭാഷക പറയുകയുണ്ടായി.

ശരീരത്തില്‍ വിഷം കുത്തിവച്ചാണ് അമേരിക്കയില്‍ വധശിക്ഷ നടപ്പിലാക്കുന്നത്. വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ട് മുന്‍പ് അന്ത്യാഭിലാഷം എന്തെങ്കിലുമുണ്ടോ, അവസാനമായി പറയുവാന്‍ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഒറ്റവാക്കില്‍ മറുപടി നല്‍കിയ ലിസ പ്രത്യേക ഭാവവ്യത്യാസങ്ങളൊന്നും കാട്ടാതെയാണ് മരണവിധിയെ നേരിട്ടത്. അമേരിക്കന്‍ സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് ലിസ മോണ്ട് ഗോമറി മരണപ്പെട്ടതായി ജയില്‍ ആശുപത്രിയിലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയത്.

ഡൊണള്‍ഡ് ട്രംപ് യു എസ് പ്രസിഡന്റായി അധികാരത്തില്‍ വന്നതിന് ശേഷമാണ് യു എസില്‍ വീണ്ടും വധശിക്ഷ പുനഃരാരംഭിച്ചത്. മൂന്ന് പേരടങ്ങുന്ന കുടുംബത്തെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ ഡാനിയേല്‍ ലൂയി ലീ എന്നയാളെയായിരുന്നു ആദ്യം വധശിക്ഷയ്ക്ക് വിധേയനാക്കിയത്. അതിന് ശേഷം വിഷം കുത്തിവച്ച് വധശിക്ഷ നടപ്പിലാക്കിയ പതിനൊന്നാമത്തെയാളാണ് ലിസ മോണ്ട് ഗോമറി.

Keywords: US kills first woman in decades. Who was Lisa Montgomery who killed a pregnant woman?, Washington, News, Pregnant Woman, Child, Court, Donald-Trump, Woman, World.

Post a Comment