ഭാര്യയേയും മാതാവിനേയും വെട്ടിക്കൊലപ്പെടുത്തിയശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം; ക്രൂരമായ കൊലപാതകം നടന്നത് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച്; പ്രതി പിടിയില്‍

അഗര്‍ത്തല: (www.kvartha.com 12.01.2021) ഭാര്യയേയും ഭാര്യാമാതാവിനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ത്രിപുരയിലെ ധലായ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. തന്റെ രണ്ട് കുട്ടികളുടെ മുന്നില്‍ വച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്. കൊലപാതകരംഗങ്ങള്‍ കണ്ട് ഭയന്ന് കുട്ടികള്‍ നിലിവിളിക്കുന്നതിനിടെ ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും ശ്രമം നടത്തി. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാണുന്നത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയെയും അമ്മയെയുമാണ്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. Tripura man Kills woman, her Mother in front of Children, Tripura,News,Local News, Crime, Criminal Case, Police, Arrested, National
ഹപാനിയ സ്വദേശിയാണ് പ്രതി. ഇയാളെ പിടികൂടി വൈദ്യപരിശോധന നടത്തിയതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ ശരീരത്തില്‍ വിഷം കലര്‍ന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. നില ഗുരുതരമല്ലെന്നും ഇതുവരെയും ചോദ്യം ചെയ്യാനായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ജിബിപി ആശുപത്രിയിലുള്ള പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

കുട്ടികളെ ധലായ് ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. കഴിഞ്ഞ നാല് മാസമായി പ്രതിയുടെ ഭാര്യയും മക്കളും അവരുടെ മുത്തശ്ശിയുടെ വീട്ടിലാണ് താമസം. പ്രതിയും ഭാര്യയും തമ്മില്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. കൊലപാതകങ്ങള്‍ക്ക് കാരണം വിവാഹമോചന തീരുമാനം തന്നെ ആയിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Keywords: Tripura man Kills woman, her Mother in front of Children, Tripura,News,Local News, Crime, Criminal Case, Police, Arrested, National.

Post a Comment

Previous Post Next Post