ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി വീട് തകര്‍ന്നു; വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൂത്താട്ടുകുളം: (www.kvartha.com 14.01.2021) ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി വീട് തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടയാര്‍ കാട്ടുപ്പാടം ചിറയ്ക്കു സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം. ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. Tipper lorry went out of control and crashed into the house; The children who were at home escaped, News, Local News, Accident, Children, Kerala
അപകടത്തില്‍ മരുതുംമൂട്ടില്‍ സുരേഷിന്റെ വീട് ആണു തകര്‍ന്നത്. സമീപത്തെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടെ ലോറി പിന്നോട്ട് ഉരുളുകയായിരുന്നു. സുരേഷിന്റെ രണ്ടു കുട്ടികള്‍ ഓടി മാറിയതിനാല്‍ അപകടമുണ്ടായില്ല. ഗൃഹോപകരണങ്ങള്‍ നശിച്ചു.

Keywords: Tipper lorry went out of control and crashed into the house; The children who were at home escaped, News, Local News, Accident, Children, Kerala.

Post a Comment

Previous Post Next Post