Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്സീന്‍ വെള്ളിയാഴ്ച; കുത്തിവയ്പ്പിനുള്ള ഡ്രൈ റണിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ

Health Minister, Statewide second-line Covid vaccine Friday; Health Minister KK Shailaja has said that preparations for the dry run for vaccination ha

തിരുവനന്തപുരം: (www.kvartha.com 07.01.2021) സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്സീന്‍ വെള്ളിയാഴ്ച (ജനുവരി 08ന്) നടക്കും. കുത്തിവയ്പ്പിനുള്ള ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായി രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടക്കുന്നത്. ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തുന്നത്. 

ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണില്‍ പങ്കെടുക്കുക. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കോവിഡ് വാക്സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. 

News, Kerala, State, Thiruvananthapuram, Health, Health and Fitness, COVID-19, Trending, Vaccine, Technology, Business, Finance, Health Minister, Statewide second-line Covid vaccine Friday; Health Minister KK Shailaja has said that preparations for the dry run for vaccination have been completed


എപ്പോള്‍ വാക്സിന്‍ എത്തിയാലും കേരളം കോവിഡ് വാക്സിനേഷന് സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. കോവിഡ് വാക്സിനേഷനായി ഇതുവരെ 3,51,457 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ആരോഗ്യ വകുപ്പിന് ലഭിച്ച 100 ശതമാനം പേരുടേയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ്.

ലാര്‍ജ് ഐ എല്‍ ആര്‍ 20, വാസ്‌കിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്സ് വലുത് 50, കോള്‍ഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്പോസബിള്‍ സിറിഞ്ചുകള്‍ എന്നിവ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവ ജില്ലാടിസ്ഥാനത്തില്‍ വിതരണം ചെയ്തുവരുകയാണ്. 

സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തി....

Posted by K K Shailaja Teacher on Thursday, 7 January 2021

ആദ്യ ഘട്ടത്തില്‍ സര്‍കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡികല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍കര്‍മാര്‍, ഐ സി ഡി എസ് അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.

ജനുവരി രണ്ടിന് 4 ജില്ലകളില്‍ 6 ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കോവിഡ് ഡ്രൈ റണ്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
 
Keywords: News, Kerala, State, Thiruvananthapuram, Health, Health and Fitness, COVID-19, Trending, Vaccine, Technology, Business, Finance, Health Minister, Statewide second-line Covid vaccine Friday; Health Minister KK Shailaja has said that preparations for the dry run for vaccination have been completed

Post a Comment