എഴുന്നള്ളിച്ച ആനയുടെ കൊമ്പില്‍ പിടിച്ചുനില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമത്തില്‍ പ്രദര്‍ശിപ്പിച്ചു; വെട്ടിലായി ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍

തൃശൂര്‍: (www.kvartha.com 19.01.2021) എഴുന്നള്ളിച്ച ആനയുടെ കൊമ്പില്‍ പിടിച്ചുനില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമത്തില്‍ പ്രദര്‍ശിപ്പിച്ചതിന് വെട്ടിലായി ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍. കൊടുങ്ങല്ലൂര്‍ താലപ്പൊലയോടനുബന്ധിച്ച് നടന്ന ആന എഴുന്നള്ളിപ്പില്‍ ആനയുടെ കൊമ്പുപിടിച്ച് താലപ്പൊലി നാലാം ദിവസം എന്ന അടിക്കുറിപ്പോടെസമൂഹ മാധ്യമത്തില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ഗോപാലകൃഷ്ണന് വിനയായത്. Photo exhibition with elephant horns: Complaint against Gopalakrishnan, Thrissur, News, Religion, Elephant, Photo, Politics, BJP, Leader, Complaint, Forest, Kerala
ഇതിനെതിരെ വനവകുപ്പിന് പരാതി നല്‍കിയിരിക്കയാണ് പീപ്പിള്‍ ഫോര്‍ ജസ്റ്റിസ് സെക്രട്ടറി മനോജ് ഭാസ്‌കര്‍. നാട്ടാന പരിപാലന ചട്ടമനുസരിച്ച് സംഭവം കുറ്റമാണെന്നിരിക്കെ അഭിഭാഷകനും രാഷ്ട്രീയ പാര്‍ടി സംസ്ഥാന നേതാവുകൂടിയായ വ്യക്തിയാണ് എന്നതും കുറ്റകൃത്യത്തിന്റെ വ്യാപ്തി വലുതാണെന്ന് പരാതിയില്‍ പറയുന്നു.

ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ക്കാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. പരാതിയില്‍ വനംവകുപ്പ് പരിശോധന തുടങ്ങി.

Keywords: Photo exhibition with elephant horns: Complaint against Gopalakrishnan, Thrissur, News, Religion, Elephant, Photo, Politics, BJP, Leader, Complaint, Forest, Kerala.

Post a Comment

أحدث أقدم