Follow KVARTHA on Google news Follow Us!
ad

കുവൈത്തില്‍ ഒരു വയസ് പ്രായമുള്ള കുഞ്ഞ് ബാത്ടബില്‍ മുങ്ങി മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

House, Police, Case, One-year-old baby drowns in home bathtub in Kuwait #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  

കുവൈത്ത് സിറ്റി: (www.kvartha.com 24.01.2021) ഒരു വയസ് പ്രായമുള്ള കുഞ്ഞ് ബാത്ടബില്‍ മുങ്ങി മരിച്ചു. ഒരു വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞാണ് വീട്ടിലെ ബാത്ടബില്‍ മുങ്ങി മരിച്ചത്. കുവൈത്തിലെ അല്‍ അദാനിലെ വീട്ടിലാണ് സ്വദേശി പെണ്‍കുഞ്ഞ് മുങ്ങിമരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

News, World, Gulf, Kuwait, Baby, Girl, Death, House, Police, Case, One-year-old baby drowns in home bathtub in Kuwait


കുഞ്ഞിനെ കാണാതായതോടെ മാതാവ് വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് ബാത്ടബില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അബദ്ധത്തില്‍ ശുചിമുറിയിലെ ബാത്ടബില്‍ വീണെന്നാണ് പ്രാഥമിക അനുമാനം.

Keywords: News, World, Gulf, Kuwait, Baby, Girl, Death, House, Police, Case, One-year-old baby drowns in home bathtub in Kuwait

Post a Comment