തിരുവനന്തപുരം: (www.kvartha.com 30.01.2021) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേമത്തുനിന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്ന് പറഞ്ഞ സുരേന്ദ്രന്‍, എന്നാല്‍ താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അറിയിച്ചു.
അതിനിടെ, നേമത്ത് ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മടിയുണ്ടാകില്ലെന്നും, നേമത്ത് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ചകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ പുതുപ്പള്ളി വിട്ട് തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണം നിഷേധിച്ച് നേരത്തെ ഉമ്മന്‍ചാണ്ടി തന്നെ രംഗത്തെത്തിയിരുന്നു. പുതുപ്പള്ളി വിട്ടൊരു ജീവിതമില്ലെന്നും തെറ്റായ പ്രചാരണങ്ങള്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 50 വര്‍ഷമായി പുതുപ്പള്ളിയാണ് ഉമ്മന്‍ചാണ്ടിയുടെ തട്ടകം.

അതിനിടെ, നേമത്ത് ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മടിയുണ്ടാകില്ലെന്നും, നേമത്ത് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ചകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
Keywords: Nemom is the BJP's steel fort; K Surendran welcomed Oommen Chandy to contest, Thiruvananthapuram, News, Politics, Oommen Chandy, Assembly Election, BJP, UDF, K Surendran, Kerala.
Post a Comment