Follow KVARTHA on Google news Follow Us!
ad

ഇയര്‍ഫോണിന്റെ വയര്‍ കഴുത്തില്‍ കുരുക്കി നവജാതശിശുവിനെ കൊലപ്പെടുത്തി, മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചു; മാതാവ് അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, kasaragod,News,Dead,Dead Body,Child,Local News,Police,Arrested,Kerala,
കാസര്‍കോട്: (www.kvartha.com 07.01.2021) കാസര്‍കോട് ബദിയഡുക്കയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. ബദിയഡുക്ക ചെടേക്കാല്‍ സ്വദേശി ഷാഹിന(28) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയര്‍ഫോണിന്റെ വയര്‍ കഴുത്തില്‍ കുരുക്കിയാണ് ഷാഹിന കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസന്വേഷിക്കുന്ന ബേഡകം സി ഐ ഉത്തംദാസ് വ്യാഴാഴ്ച ഉച്ചയോടെയാണ് ഷാഹിനയെ അറസ്റ്റ് ചെയ്തത്. 

സ്വന്തം കുഞ്ഞിനെ ജനിച്ച് പൊക്കിള്‍കൊടിമുറിച്ച ഉടനെ കൊലപെടുത്തിയത് താന്‍ തന്നെയാണെന്ന് വ്യാഴാഴ്ച രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാഹിന സമ്മതിച്ചത്. ദിവസങ്ങളായി നടത്തിവന്ന ചോദ്യം ചെയ്യലില്‍ കൊലപാതകം ഏറ്റെടുക്കാതെ ഒന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു യുവതി. യുവതിയുടെ മാതാപിതാക്കളെയും ഭര്‍ത്താവിനെയും മൂന്നിലധികം തവണ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. Mother arrested for her newborn baby's Death, kasaragod,News,Dead,Dead Body, Child, Local News, Police, Arrested, Kerala

ലാബ് ടെക്‌നീഷ്യ കോഴ്‌സ് കഴിഞ്ഞ ഷാഹിന ബദിയടുക്കയിലെ ഒരു ലാബില്‍ ജോലി ചെയ്തിരുന്നു. കോവിഡ് കാലത്ത് ജോലി കുറഞ്ഞതിനാലാണ് മതിയാക്കിയത്. കുഞ്ഞിനെ പ്രസവിച്ച ശേഷം പൊക്കിള്‍കൊടിമുറിച്ച് തുണിയില്‍ പൊതിഞ്ഞ് ഇയര്‍ഫോണിന്റെ കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഡിസംബര്‍ 15-നായിരുന്നു കേസിനാസ്പദമായ സംഭവം. രക്തസ്രാവമുണ്ടായതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മണിക്കൂറുകള്‍ക്ക് മുമ്പ് യുവതി പ്രസവിച്ചതായി വ്യക്തമായത്. തുടര്‍ന്ന് വീട്ടിലെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.

ആദ്യ കുഞ്ഞ് ജനിച്ച് അധികംവൈകാതെ രണ്ടാമത്തെ കുഞ്ഞുണ്ടായതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് യുവതിയുടെ മൊഴി. ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല. ഡിസംബര്‍ 15-ന് കുഞ്ഞിനെ പ്രസവിച്ചയുടന്‍ കൊലപ്പെടുത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

ചെറിയ വയര്‍ കഴുത്തില്‍ കുരുങ്ങിയതിനാല്‍ ശ്വാസംമുട്ടിയാണ് ശിശു മരിച്ചതെന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹപരിശോധനയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന ഇയര്‍ഫോണിന്റെ വയര്‍ കഴുത്തില്‍ കുരുക്കി, കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.

Keywords: Mother arrested for her newborn baby's Death, kasaragod,News,Dead,Dead Body, Child, Local News, Police, Arrested, Kerala.

Post a Comment