Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരത്ത് 16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ അയല്‍ക്കാരനെ പൊലീസ് തെരയുന്നു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Local News,Molestation,Crime,Criminal Case,Police,Kerala,
തിരുവനന്തപുരം: (www.kvartha.com 24.01.2021) തിരുവനന്തപുരത്ത് 16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ അയല്‍ക്കാരനെ പൊലീസ് തെരയുന്നു. തിരുവനന്തപുരം കഠിനംകുളത്ത് അയല്‍വാസിയായ 30കാരനെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. ബലമായി പിടിച്ചു നിര്‍ത്തി എടുത്ത സെല്‍ഫി പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആദ്യം പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കഠിനംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതി നല്‍കിയെന്ന് അറിഞ്ഞതോടെയാണ് യുവാവ് ഒളിവില്‍ പോയത്. 

ആദ്യം ഫോട്ടോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പിന്നീട് ഇത് വച്ച് നഗ്‌നഫോട്ടോകള്‍ അയക്കാന്‍ ആവശ്യപ്പെട്ടുവെന്നും, തുടര്‍ന്ന് നഗ്‌നഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.
In Thiruvananthapuram  Police are searching for a neighbor who molested a 16-year-old girl and made her pregnant, Thiruvananthapuram, News, Local News, Molestation, Crime, Criminal Case, Police, Kerala

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ പീഡിപ്പിക്കപ്പെടുകയാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പരാതിയെ തുടര്‍ന്ന് മജിസ്ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

Keywords: In Thiruvananthapuram  Police are searching for a neighbor who molested a 16-year-old girl, Thiruvananthapuram, News, Local News, Molestation, Crime, Criminal Case, Police, Kerala.

Post a Comment