Follow KVARTHA on Google news Follow Us!
ad

പാര്‍ടികളിലും വിവാഹത്തിനും ഏറ്റവും അടുത്ത ബന്ധുക്കള്‍ അടക്കം 10 പേര്‍ മാത്രം; സുരക്ഷ കര്‍ശനമാക്കി ദുബൈ

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Dubai,News,Health,Health and Fitness,Travel & Tourism,Passengers,Gulf,World,
ദുബൈ: (www.kvartha.com 23.01.2021) ദുബൈയില്‍ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. ദുബൈ സാമ്പത്തിക വകുപ്പ്, മുനിസിപാലിറ്റി, ടൂറിസം വിഭാഗങ്ങള്‍, സ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും നടത്തുന്ന പരിശോധന ശക്തമാക്കും. പുതിയ നിയമമനുസരിച്ച് സ്വകാര്യ ചടങ്ങുകള്‍, വിവാഹങ്ങള്‍, ഭക്ഷ്യസ്ഥാപനങ്ങള്‍, ജിംനേഷ്യം, ആശുപത്രി എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നു കര്‍ശനമായി പരിശോധിക്കും. ഈ മാസം 27 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാനദണ്ഡങ്ങള്‍ വിശദമായി:

Dubai announces new restrictions on restaurants, gyms, weddings and social events, Dubai, News, Health, Health and Fitness, Travel & Tourism, Passengers, Gulf, World
പാര്‍ടികളിലും വിവാഹത്തിനും 10 പേര്‍ മാത്രം

വിവാഹം, മറ്റു കൂട്ടായ്മകള്‍, സ്വകാര്യ പാര്‍ട്ടികള്‍ തുടങ്ങിയവയില്‍ ഏറ്റവും അടുത്തബന്ധുക്കള്‍ മാത്രമേ പങ്കെടുക്കാവൂ. അനുവദനീയമായവരുടെ എണ്ണം കൂടിയത് 10 പേരാക്കിയതായി ദുബൈ സുപ്രീം കമിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു. വീടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ചടങ്ങുകള്‍ക്കും ഈ നിയമം ബാധകമാണ്.

റസ്റ്റോറന്റുകളിലെ സാമൂഹിക അകലം


മൂന്നു മീറ്റര്‍ അകലത്തില്‍ മാത്രമേ റസ്റ്റോറന്റുകളില്‍ തീന്‍മേശകള്‍ ഒരുക്കാവൂ. നേരത്തെ ഇത് രണ്ടു മീറ്ററായിരുന്നു. ഒരു ടേബിളിന് ചുറ്റും ഇരിക്കാവുന്നവരുടെ എണ്ണവും 10 ല്‍ നിന്ന് ഏഴാക്കി കുറച്ചു.

സ്റ്റേജ് ഷോകള്‍ നിരോധിച്ചു

ഇതിനകം അനുമതി നല്‍കിയ എല്ലാ സ്റ്റേജ് ഷോകളും ദുബൈ ടൂറിസം വിഭാഗം പിന്‍വലിച്ചു. അടുത്തിടെ ഈ മേഖലയില്‍ 200 നിയമലംഘനങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. കൂടാതെ, മൂന്നാഴ്ചയ്ക്കുള്ളില്‍ 20 സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തു.

കഫെകളിലെ സുരക്ഷിതത്വം

കഫ്റ്റീരിയകളിലെ തീന്‍മേശയ്ക്ക് ചുറ്റും നാലു പേര്‍ മാത്രമേ ഇരിക്കാവൂ. ഇവിടെയും മേശകള്‍ തമ്മിലുള്ള അകലം മൂന്നു മീറ്ററുമായിരിക്കണം.

അടിയന്തരമല്ലാത്ത ശസ്ത്രക്രിയ ഒഴിവാക്കും

അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ഫെബ്രുവരി 19 വരെ ഒഴിവാക്കാന്‍ അധികൃതര്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. അടിയന്തര ശസ്ത്രക്രിയകള്‍ നടത്താന്‍ അനുവദിച്ചു.

ജിംനേഷ്യങ്ങളില്‍ കര്‍ശന സുരക്ഷ

ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍, ജിം എന്നിവിടങ്ങളിലും സുരക്ഷ കര്‍ശനമാക്കി. വ്യായാമത്തിന് ഉപയോഗിക്കുന്ന സാമഗ്രിയും പരിശീലകനും തമ്മിലുള്ള സാമൂഹിക അകലം രണ്ടു മീറ്ററില്‍ നിന്ന് മൂന്നു മീറ്ററാക്കി വര്‍ധിപ്പിച്ചു.

കപ്പല്‍, ജലയാനങ്ങളിലെ ഭക്ഷ്യവില്‍പന നിര്‍ത്തലാക്കി

കപ്പലുകള്‍, മറ്റു ജലയാനങ്ങള്‍ എന്നിവയിലെ വിനോദ പരിപാടികളും ഭക്ഷ്യവില്‍പനയും നിര്‍ത്തലാക്കി.

അമര്‍ ദിയാബ് ഷോ നടക്കും

അതേസമയം, ഈജിപ്ഷ്യന്‍ താരം അമര്‍ ദിയാബ് പങ്കെടുക്കുന്ന ദുബൈ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലെ സ്റ്റേജ് പരിപാടിയും ദുബൈ ഓപറയിലെ എന്റികോ മാസ്യസിന്റെ പരിപാടിയും തീരുമാനിച്ച തിയതികളില്‍ തന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുമെന്ന് ദുബൈ ടൂറിസം അറിയിച്ചു. ആളുകള്‍ തമ്മിലുള്ള സാമൂഹിക അകലം നാലു ചതുരശ്ര മീറ്റര്‍ ആയിരിക്കും.

Keywords: Dubai announces new restrictions on restaurants, gyms, weddings and social events, Dubai, News, Health, Health and Fitness, Travel & Tourism, Passengers, Gulf, World.

Post a Comment