Follow KVARTHA on Google news Follow Us!
ad

അര്‍ണബ് ഗോസ്വാമിയെ പൂട്ടാന്‍ മഹാരാഷ്ട്ര സര്‍കാര്‍; ഔദ്യോഗിക രഹസ്യ നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ നീക്കം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,News,Maharashtra,Politics,Media,Allegation,National,
മുംബൈ: (www.kvartha.com 24.01.2021) റിപബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ പൂട്ടാന്‍ മഹാരാഷ്ട്ര സര്‍കാര്‍. ഔദ്യോഗിക രഹസ്യ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് സര്‍കാരിന്റെ നീക്കം. ഇതുസംബന്ധിച്ച് നിയമോപദേശം തേടി. ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമി ബാര്‍ക് മുന്‍ സി ഇ ഒ പാര്‍ഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റ് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാട്‌സാപ്പ് ചാറ്റ് സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററിസമിതി (ജെ.പി.സി.) അന്വേഷിക്കണമെന്ന് വെള്ളിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കം.Arnab's chats: Government seeking legal opinion for action, says Maharashtra minister, Mumbai, News, Maharashtra, Politics, Media, Allegation, National
ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം അര്‍ണബിന് എങ്ങനെ ലഭിച്ചുവെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് കേന്ദ്രത്തോട് ചോദിച്ചു.' ബാലാക്കോട്ട് ആക്രമണം നടത്തുന്നതിന് മൂന്നുദിവസം മുമ്പുതന്നെ അര്‍ണബിന് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തായ വാട്‌സാപ്പ് ചാറ്റിലുളളത്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, സൈനിക മേധാവി തുടങ്ങി വളരെ കുറച്ച് പേര്‍ക്ക് മാത്രമറിയാവുന്ന ഇത്തരം നിര്‍ണായകമായ ഒരു കാര്യം എങ്ങനെയാണ് അര്‍ണബിന് ലഭിച്ചതെന്ന് കേന്ദ്രത്തോട് ഞങ്ങള്‍ ചോദിക്കുന്നു.

ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുളള വിഷയമാണ്. കേന്ദ്രം നിര്‍ബന്ധമായും ഇതിന് ഉത്തരം നല്‍കണം. 1923-ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇക്കാര്യത്തില്‍ നടപടിയെടുക്കാനാകുമോ എന്ന കാര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമോപദേശം തേടുകയാണ്.' അനില്‍ ദേശ്മുഖ് പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിനെക്കുറിച്ചും അര്‍ണബിന് മുന്‍കൂട്ടി അറിവുണ്ടായിരുന്നതായി വ്യക്തമാക്കുന്നതായിരുന്നു ചാറ്റ്.

ദേശീയസുരക്ഷ അപകടത്തിലാക്കുകയും ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുകയും ചെയ്തതില്‍ ഉള്‍പെട്ട വ്യക്തികളുടെ പങ്ക് സമയബന്ധിതമായി അന്വേഷിക്കണമെന്നും രാജ്യദ്രോഹകരമായി പെരുമാറിയ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കണമെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.

Keywords: Arnab's chats: Government seeking legal opinion for action, says Maharashtra minister, Mumbai, News, Maharashtra, Politics, Media, Allegation, National.

Post a Comment