Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപിന്; കരാര്‍ ഒപ്പുവെച്ചത് 50 വര്‍ഷത്തേക്ക്

ഇന്നത്തെ വാര്‍ത്തകള്‍, ദേശീയ വാNew Delhi,Airport,Thiruvananthapuram,Controversy,High Court of Kerala,Supreme Court of India,National,News,Business,
ന്യൂഡെല്‍ഹി: (www.kvartha.com 19.01.2021) തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപിന് നല്‍കിക്കൊണ്ടുള്ള കരാര്‍ ഒപ്പുവെച്ചു. 50 വര്‍ഷത്തേക്കാണ് എതിര്‍പുകള്‍ക്കിടെ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.

തിരുവനന്തപുരത്തിന് പുറമേ, ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറും ഒപ്പുവെച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും.

അതിനിടെ തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവള നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നത്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
Adani group signs concession agreement with AAI for Jaipur, Guwahati, Thiruvananthapuram airports, New Delhi, Airport, Thiruvananthapuram, Controversy, High Court of Kerala, Supreme Court of India, National, News, Business

ഇതു ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേലനടപടികളില്‍ പാളിച്ചകളുണ്ട്. സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വം ഒഴിവാക്കി, പൊതുതാല്പര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും വിരുദ്ധമായാണ് വിമാനത്താവളനടത്തിപ്പ് കൈമാറിയതെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: Adani group signs concession agreement with AAI for Jaipur, Guwahati, Thiruvananthapuram airports, New Delhi, Airport, Thiruvananthapuram, Controversy, High Court of Kerala, Supreme Court of India, National, News, Business.

إرسال تعليق