Follow KVARTHA on Google news Follow Us!
ad

മദ്യലഹരിയില്‍ പൊലീസ് വാഹനവുമായി കടന്നുകളഞ്ഞ യുവഡോക്ടര്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍ ,#ദേശീയ വാര്‍ത്തകള്‍, chennai,Arrested,Police,Court,Remanded,Doctor,National,News,
ചെന്നൈ: (www.kvartha.com 29.12.2020) മദ്യലഹരിയില്‍ പൊലീസ് വാഹനവുമായി കടന്നുകളഞ്ഞ യുവഡോക്ടര്‍ അറസ്റ്റില്‍. ആര്‍ക്കോണം സ്വദേശിയായ എസ് മുത്തു ഗണേഷാണ് (31) പൊലീസിന്റെ പിടിയിലായത്. കുണ്‍ട്രത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറാണ് മുത്തു ഗണേഷ്. പൊലീസ് പട്രോളിംഗ് വാഹനവുമായാണ് മുത്തു കടന്നുകളഞ്ഞത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പട്രോളിംഗ് നടത്തുന്നതിനിടെ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തതോടെ മുത്തു പൊലീസുകാരുമായി തര്‍ക്കത്തിലായി. വാഹനം തിരിച്ചുകിട്ടണമെങ്കില്‍ സ്റ്റേഷനിലേക്ക് പോകണമെന്ന് പൊലീസുകാര്‍ പറഞ്ഞു. ഇതിനിടെയാണ് ഇയാള്‍ പൊലീസ് വാഹനവുമായി കടന്നുകളഞ്ഞത്.Arrested
പ്രതിയെ പിടികൂടാന്‍ പൊലീസ് അതുവഴി വന്ന മറ്റൊരു കാറില്‍ കയറി പിന്‍തുടരുകയായിരുന്നു. ഏറെ ദൂരം പിന്നിട്ടശേഷമാണ് പൊലീസ് മുത്തുവിനെ കസ്റ്റഡിയിലെടുത്തത്. കില്‍പ്പോക് പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Young doctor arrested for driving under the influence of alcohol,  Chennai, Arrested, Police, Court, Remanded, Doctor, National, News.

Post a Comment