Follow KVARTHA on Google news Follow Us!
ad

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; പരാതിക്കാരി കരുതല്‍ തടങ്കലില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Trending,Custody,Kerala,
തിരുവനന്തപുരം: (www.kvartha.com 29.12.2020)  നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതിക്കാരിയും അയല്‍വാസിയുമായ വാസന്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാസന്തി കരുതല്‍ തടങ്കലിലാണെന്ന് പൊലീസ് പറഞ്ഞു.

മരിച്ച രാജന്റെ കുടുംബത്തിനെതിരെയുള്ള കേസുമായി മുന്നോട്ട് പോകില്ലെന്ന് വാസന്തി നേരത്തെ പറഞ്ഞിരുന്നു. തന്റെ മക്കള്‍ക്കും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ല. തന്റെ ഭൂമി ആയതിനാലാണ് അനുകൂലമായ വിധി വന്നതെന്നും വാസന്തി പറഞ്ഞു. എന്നാല്‍ പിന്നീട് വാസന്തി നിലപാട് മാറ്റി. ഭൂമി വിട്ടു നല്‍കില്ലെന്ന് പരാതിക്കാരി പറഞ്ഞു.Neyyattinkara Couple's death: Complainant in custody, Thiruvananthapuram, News, Trending, Custody, Kerala
വസന്തയുടെ വീടിന് മുന്‍പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. വസ്തു വിട്ടു കൊടുക്കാന്‍ തയാറല്ലെന്നറിയിച്ച വസന്ത, നിയമത്തിന്റെ മുന്നില്‍ അവരെ മുട്ടുമടക്കുമെന്നും ഭൂമി തന്റേതാണെന്നു തെളിയിക്കും വരെ നിയമ പോരാട്ടം നടത്തുമെന്നും പറഞ്ഞു. ഗുണ്ടായിസം കാണിച്ചവര്‍ക്ക് സ്ഥലം നല്‍കില്ലെന്നും പറഞ്ഞു.

ഹൈക്കോടതി വിധി വരാന്‍ പോലും കാത്തുനില്‍ക്കാതെ വീടൊഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത് വാസന്തിയുടെ ഇടപെടല്‍ മൂലമാണെന്ന് നേരത്തെ മരണപ്പെട്ട രാജന്‍ - അമ്പിളി ദമ്പതികളുടെ മക്കള്‍ ആരോപിച്ചിരുന്നു.

കുട്ടികളെ സന്ദര്‍ശിക്കാനായി ചൊവ്വാഴ്ച വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാസന്തിയെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നും സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളിലാണ് പൊലീസ് എത്തി വാസന്തിയെ വീട്ടില്‍ നിന്നും കൊണ്ടു പോയത്.

Keywords: Neyyattinkara Couple's death: Complainant in custody, Thiruvananthapuram, News, Trending, Custody, Kerala.


Post a Comment