Follow KVARTHA on Google news Follow Us!
ad

പുതുവത്സരാഘോഷത്തിന് അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളുമായി ദുബൈ; ബുര്‍ജ് ഖലീഫയിലും മറ്റ് ആഘോഷ വേദികളിലും കൂടുതല്‍ സുരക്ഷ

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Dubai,News,Traffic Law,Gulf,Abu Dhabi,World,New Year,
ദുബൈ: (www.kvartha.com 29.12.2020) പുതുവത്സരാഘോഷത്തിന് അകലം പാലിക്കുന്നതടക്കമുള്ള കടുത്ത നിയന്ത്രണങ്ങളുമായി ദുബൈ. ബുര്‍ജ് ഖലീഫയിലും മറ്റ് ആഘോഷ വേദികളിലും കൂടുതല്‍ സുരക്ഷ ഒരുക്കും. ഇടയ്ക്കിടെ അണുമുക്തവുമാക്കും. 

Dubai announces rules for New Year's Eve celebrations, Dubai, News, Traffic Law, Gulf, Abu Dhabi, World, New Year
ദുബൈയില്‍ ഫീല്‍ഡ് ആശുപത്രിയും തിരക്കേറിയ മേഖലകളിലും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ 78 പ്രത്യേക യൂണിറ്റുകളും തുറക്കും. എല്ലാ സംവിധാനങ്ങളോടും കൂടിയ 200 ആംബുലന്‍സുകള്‍ അധികം സജ്ജമാക്കും. ആംബുലന്‍സുകളില്‍ ഡോക്ടര്‍മാരെ കൂടാതെ 700 ജീവനക്കാരുമുണ്ടാകും.

ആഘോഷ വേദികള്‍, റോഡുകള്‍, മെട്രോ, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ആഘോഷ വേദികളോടനുബന്ധിച്ച് 21 സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകള്‍ തുറക്കും. 71 അഗ്‌നിശമന വാഹന യൂണിറ്റുകളും സജ്ജമാക്കും. 585 ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചു.

സ്വകാര്യ പരിപാടികളിലടക്കം പരമാവധി 30 പേര്‍ക്കു പങ്കെടുക്കാം. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചാല്‍ 50,000 ദിര്‍ഹവും പങ്കെടുക്കുന്നവര്‍ക്ക് 15,000 ദിര്‍ഹവുമാണ് പിഴ. എല്ലാവരും മാസ്‌ക് ധരിക്കണം.

ഗതാഗതത്തിനും നിയന്ത്രണം ഏര്‍പെടുത്തും. അസായല്‍ റോഡില്‍ ഊദ് സ്ട്രീറ്റ് മുതല്‍ മെയ്ദാന്‍ സ്ട്രീറ്റ് വരെയുള്ള ഭാഗം 31ന് വൈകിട്ട് നാലുമണിയോടെ അടയ്ക്കും. പാര്‍ക്കിങ് മേഖല നിറഞ്ഞാല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊലെവാഡ് സ്ട്രീറ്റും അടയ്ക്കും. പാര്‍ക്കിങ്ങിന് ബുക്ക് ചെയ്തവര്‍ വൈകിട്ട് നാലുമണിക്കു മുന്‍പ് എത്തണം.

ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ് വൈകിട്ട് നാലുമണിക്കും ഫ്യൂച്ചര്‍ സ്ട്രീറ്റ് ആറുമണിക്കും അടയ്ക്കും. ആഘോഷ പരിപാടികള്‍ അവസാനിച്ചാല്‍ എല്ലാ റോഡുകളും തുറക്കും.

കൂടുതല്‍ സമയം മെട്രോ സര്‍വീസിനാണ് അനുവദിച്ചിരിക്കുന്നത്. 31ന് പുലര്‍ച്ചെ അഞ്ചുമണി മുതല്‍ രണ്ടിനു പുലര്‍ച്ചെ ഒരുമണിവരെ മെട്രോ റൈഡ് ലൈനും 31നു പുലര്‍ച്ചെ 5.30 മുതല്‍ രണ്ടിനു പുലര്‍ച്ചെ ഒരുമണിവരെയും ഗ്രീന്‍ ലൈനും പ്രവര്‍ത്തിക്കും.

ബുര്‍ജ് ഖലീഫ സ്റ്റേഷന്‍ 31നു വൈകിട്ട് അഞ്ചുമണി മുതല്‍ ഒന്നിനു രാവിലെ ആറുമണി വരെ അടച്ചിടും. ബുര്‍ജ് ഖലീഫ സ്റ്റേഷന് അടുത്തുള്ള ഷെയ്ഖ് സായിദ് റോഡിനു കുറുകെ നടപ്പാത സജ്ജമാക്കും. മെട്രോ സ്റ്റേഷനുകളില്‍ നിന്ന് 200ല്‍ അധികം സൗജന്യ ബസ് സര്‍വീസ് ഉണ്ടാകും.

അബൂദബിയിലും കടുത്ത നിയന്ത്രണമാണ് ഏര്‍പെടുത്തിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുതുവര്‍ഷാഘോഷം സംഘടിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി അബൂദബി പൊലീസ്. സംഘാടകര്‍ക്ക് 10,000 ദിര്‍ഹവും (2 ലക്ഷം രൂപ) പങ്കെടുക്കുന്നവര്‍ക്ക് 5000 ദിര്‍ഹം (1 ലക്ഷം രൂപ) വീതവുമാണ് പിഴ.

സ്വകാര്യ, പൊതു സ്ഥലങ്ങളില്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് സെയ്ഫ് അല്‍ മുഹൈരി പറഞ്ഞു. കൂട്ടംകൂടാന്‍ ആഹ്വാനം ചെയ്യരുതെന്നും ഓര്‍മിപ്പിച്ചു. വെടിക്കെട്ടും മറ്റു പരിപാടികളും കാണാന്‍ പുറത്തു പോകുന്നവര്‍ മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണം.

അല്‍വത്ബയിലെ ഷെയ്ഖ് സായിദ് ഹെറിറ്റേജ് വില്ലേജിലാണ് 35 മിനിറ്റു നീളുന്ന റെക്കോര്‍ഡ് വെടിക്കെട്ട്. യാസ് ഐലന്‍ഡ്, കോര്‍ണിഷ് ഉള്‍പ്പെടെ മറ്റു ഏഴു സ്ഥലങ്ങളിലും വെടിക്കെട്ടുണ്ടാകും.

Keywords: Dubai announces rules for New Year's Eve celebrations, Dubai, News, Traffic Law, Gulf, Abu Dhabi, World, New Year.

Post a Comment