Follow KVARTHA on Google news Follow Us!
ad

നിയമവിരുദ്ധമായി വിറക് വില്‍പന; 4 ഇന്ത്യക്കാര്‍ പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Riyadh,News,Arrested,Saudi Arabia,Gulf,World,
റിയാദ്: (www.kvartha.com 31.12.2020) നിയമവിരുദ്ധമായി വിറക് വില്‍പന നടത്തിയതിന് നാല് ഇന്ത്യക്കാരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് നാലുപേരും പിടിയിലാകുന്നത്. റിയാദ്, മക്ക, മദീന, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, അല്‍ജൗഫ്, ഹായില്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ, അസീര്‍, ജിസാന്‍, തബൂക്ക്, നജ്റാന്‍, അല്‍ബാഹ പ്രവിശ്യകളില്‍ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനകളിലാണ് സുരക്ഷാ വകുപ്പുകള്‍ ഇവരെ പിടികൂടിയത്.90 tons of firewood seized in Riyadh, Riyadh, News, Arrested, Saudi Arabia, Gulf, World

90 ടണ്‍ വിറകും ഇവരില്‍ നിന്നും പിടികൂടി. ആകെ 62 വിറക് വില്‍പനക്കാരാണ് പിടിയിലായത്. ഇവരില്‍ 55 പേര്‍ സ്വദേശികളും മൂന്നുപേര്‍ യെമനികളുമാണ്. വിറക് കൊണ്ടുവന്ന 62 ലോറികളും സുരക്ഷാ വകുപ്പുകള്‍ പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

Keywords: 90 tons of firewood seized in Riyadh, Riyadh, News, Arrested, Saudi Arabia, Gulf, World.

Post a Comment