ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

നെടുങ്കണ്ടം: (www.kvartha.com 30.11.2020) ഇടുക്കി നെടുങ്കണ്ടം തൂവല്‍വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മുരിക്കാശ്ശേരി സ്വദേശികളായ സജോമോന്‍, സോണി എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം വെള്ളച്ചാട്ടം കാണാന്‍ എത്തിയ ഇവര്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

News, Kerala, Drowned, Death, hospital, Youth, Two youth drowned to death in Thooval Waterfall

Keywords: News, Kerala, Drowned, Death, hospital, Youth, Two youth drowned to death in Thooval Waterfall

Post a Comment

Previous Post Next Post