Follow KVARTHA on Google news Follow Us!
ad

പ്രശസ്ത തെയ്യം കലാകാരന്‍ ഏഷ്യാഡ് കുഞ്ഞിരാമന്‍ അന്തരിച്ചു

Award, Theyyam artist Asiad Kunhiraman passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com 18.11.2020) പ്രശസ്ത തെയ്യം കലാകാരന്‍ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമന്‍ അന്തരിച്ചു.  പന്ത്രണ്ടാം വയസ്സില്‍ കുട്ടിത്തെയ്യം കെട്ടി ഈ രംഗത്ത് വന്ന കുഞ്ഞിരാമന്‍, പതിനേഴാം വയസ് മുതലായിരുന്നു തിറകെട്ടി ആടാന്‍ തുടങ്ങിയത്.

അച്ഛനും, പിതൃ സഹോദരങ്ങളും, അമ്മച്ഛനുമായിരുന്നു ഗുരുക്കന്മാര്‍. തെയ്യങ്ങളുടെ ആടയാഭരണങ്ങള്‍ നിര്‍മിക്കുന്നതിലും മുഖത്തെഴുത്ത്, തോറ്റംപാട്ട് എന്നിവയിലെല്ലാം അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. കേരള സംഗീതനാടക അക്കാദമി അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചു.

News, Kerala, State, Kozhikode, Death, Award, Theyyam artist Asiad Kunhiraman passed away


1982-ല്‍ നടന്ന ഡല്‍ഹി ഏഷ്യാഡില്‍ തെയ്യം കെട്ടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇതോടെ ഈ പ്രദേശം തന്നെ ഏഷ്യാഡ് മുക്കായിമാറി. മലബാറിലെ 39-ഓളം ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടി ആടാറുണ്ട് ഇദ്ദേഹം. 

എഐആറിലും, ദൂരദര്‍ശനിലും തെയ്യം, തോറ്റംപാട്ട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 

Keywords: News, Kerala, State, Kozhikode, Death, Award, Theyyam artist Asiad Kunhiraman passed away

Post a Comment