ഹൃദയാഘാതത്തെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു; ഡെല്‍ഹിയിലേക്കുള്ള വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി

കറാച്ചി : (www.kvartha.com 20.11.2020) ഹൃദയാഘാതത്തെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് ഡെല്‍ഹിയിലേക്കുള്ള വിമാനം അടിയന്തരമായി കറാച്ചിയില്‍ ഇറക്കി. ചൊവ്വാഴ്ച പുറപ്പെട്ട റിയാദ്-ന്യൂഡെല്‍ഹി ഗോ എയര്‍ വിമാനമാണ് ബുധനാഴ്ച രാവിലെ അടിയന്തരമായി പാകിസ്ഥാനില്‍ ഇറക്കിയത്.

179 യാത്രികരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഒരു യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങിയതോടെയാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ മണിക്കൂറുകള്‍ വൈകിയാണ് വിമാനം ഡെല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്.Pakistani doctors fail to save Indian man after his deteriorating health forces GoAir plane to land in Karachi, Karachi, News, Flight, Passenger, Dead, Pakistan, Airport, World

സൗദി അറേബ്യയില്‍ ദീര്‍ഘകാലമയി ജോലി ചെയ്തുവരികയായിരുന്ന ഉത്തര്‍പ്രദേശ് ബിജ്നോര്‍ സ്വദേശിയായ നൗഷാദ് എന്നയാളാണ് മരിച്ചത്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നൗഷാദിന്റെ മൃതദേഹം ബുധനാഴ്ച വൈകിട്ടോടെ പാകിസ്ഥാനില്‍ നിന്ന് ബിജ്നോറിലെത്തിച്ചു.

വിമാനത്തില്‍ നിന്ന് അടിയന്തര ലാന്‍ഡിങിന് അഭ്യര്‍ത്ഥന നല്‍കിയ ഉടന്‍ തന്നെ പാകിസ്ഥാന്‍ അധികൃതര്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കിയെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Keywords: Pakistani doctors fail to save Indian man after his deteriorating health forces GoAir plane to land in Karachi, Karachi, News, Flight, Passenger, Dead, Pakistan, Airport, World.

Post a Comment

أحدث أقدم