വിദ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഭര്‍ത്താവ് വഴക്കുപറയുന്നതും, മര്‍ദിക്കുന്നതിന്റെ ശബ്ദവും നിലവിളിയും കേട്ടുവെന്ന് സഹോദരി

കണ്ണൂര്‍ : (www.kvartha.com 30.11.2020) പുതിയതെരു പനങ്കാവിലെ വിദ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. വെള്ളിയാഴ്ച രാത്രിയായിരുന്നു വിദ്യയുടെ മരണം. വിദ്യയുടേത് കൊലപാതകമാണെന്ന് സഹോദരി ദിവ്യ ആരോപിക്കുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതരമണിയോടെയാണ് മുപ്പത്തിയേഴുകാരിയായ വിദ്യ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

തുടര്‍ന്ന് കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ഭര്‍തൃ വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. ഇതിനിടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിദ്യയുടെ ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതോടെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പൊലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം.Mystery shrouds death of Kannur woman: Relatives demand probe, Kannur, News, Local News, Dead, Allegation, Family, Complaint, Police, Kerala
പട്ടേല്‍ റോഡിലെ മനോജിന്റെ ഭാര്യയാണ് മരിച്ച വിദ്യ. വിദ്യയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഭര്‍ത്താവ് വന്ന് വഴക്കുപറയുന്നതും, മര്‍ദിക്കുന്നതിന്റെ ശബ്ദവും നിലവിളിയും കേട്ടുവെന്നും സഹോദരി ദിവ്യ പറയുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വളപട്ടണം പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ഇവര്‍ അറിയിച്ചു.

ഒന്നരവര്‍ഷം മുമ്പായിരുന്നു മനോജിന്റെയും വിദ്യയുടെയും വിവാഹം. വിദ്യയുടെ വീട്ടിലേക്ക് പോകുന്നത് ഭര്‍തൃവീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നുവെന്നും സഹോദരി പറയുന്നു. ഭര്‍തൃവീട്ടിലെ പ്രശ്നങ്ങളും പീഡനങ്ങളും വിദ്യ അറിയിച്ചിരുന്നുവെന്ന് ദിവ്യ പൊലീസിനെ അറിയിച്ചു.

വിവാഹിതയായ സ്ത്രീകള്‍ ഏഴു വര്‍ഷത്തിന് മുമ്പ് മരണപ്പെട്ടാല്‍ ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്ന് നിയമമുണ്ടെങ്കിലും അത് പാലിക്കാനോ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താനോ വളപട്ടണം പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Keywords: Mystery shrouds death of Kannur woman: Relatives demand probe, Kannur, News, Local News, Dead, Allegation, Family, Complaint, Police, Kerala.

Post a Comment

Previous Post Next Post