ഡേവിഡ് വാര്‍ണറിന്റെ പരിക്ക് ഉടനെയൊന്നും ഭേദമാകാതിരിക്കട്ടെ എന്ന് 'ആശംസിച്ച്' കെ എല്‍ രാഹുല്‍; പിന്നീട് സംഭവിച്ചത്!

സിഡ്‌നി: (www.kvartha.com 30.11.2020) ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ പരിക്ക് ഉടനെയൊന്നും ഭേദമാകാതിരിക്കട്ടെ എന്ന് 'ആശംസിച്ച' കെ എല്‍ രാഹുല്‍ വിവാദക്കുരുക്കില്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യന്‍ ടീമിന്റെ പേടിസ്വപ്നമായിരുന്നു വാര്‍ണര്‍. സിഡ്‌നിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വാര്‍ണറിന് പരിക്കേറ്റത്. വാര്‍ണറിന്റെ പരിക്കിനെക്കുറിച്ച് മത്സരശേഷം ചോദ്യമുയര്‍ന്നപ്പോഴാണ്, 'ഉടനെയൊന്നും സുഖപ്പെടാതിരിക്കട്ടെ' എന്ന് വൈസ് ക്യാപ്റ്റനായ രാഹുല്‍ ആശംസിച്ചത്. 

തമാശരൂപേണയാണ് രാഹുല്‍ ഇത് പറഞ്ഞതെങ്കിലും, രൂക്ഷ വിമര്‍ശനവുമായി ഒരു വിഭാഗം ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. മത്സരത്തിനിടെ മുടന്തി പുറത്തുപോയ വാര്‍ണറിന് മൂന്നാം ഏകദിനവും ട്വന്റി20 പരമ്പരയും പൂര്‍ണമായും നഷ്ടമാകും. വാര്‍ണറിന് പകരം ഡാര്‍സി ഷോര്‍ട്ട് ഓസീസ് ടീമിനൊപ്പം ചേരും. ഡിസംബര്‍ 17ന് അഡ്ലെയ്ഡില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി വാര്‍ണര്‍ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെയാണ് വാര്‍ണറിന്റെ പരിക്ക് ഭേദമാകാതിരിക്കട്ടെ എന്ന് പറഞ്ഞ രാഹുലിനെതിരെ വിമര്‍ശനം ഉയരുന്നത്.KL Rahul's David Warner injury remark invites sharp criticism from cricket fans: Where's the sportsman spirit?, Sidney, Sports, Cricket, News, Australia, Criticism, Social Media, Injured, Treatment, World
 
രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെ:

'അദ്ദേഹത്തിന്റെ പരിക്ക് എത്രമാത്രം ഗൗരവമുള്ളതാണെന്ന് നമുക്കറിയില്ല. അദ്ദേഹത്തിന്റെ പരിക്ക് ദീര്‍ഘകാലം നീണ്ടുനിന്നാല്‍ അത്രയും നല്ലത്. ഓസ്‌ട്രേലിയയുടെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റ്‌സ്മാനാണല്ലോ അദ്ദേഹം. ആരുടെയും പരിക്ക് ഭേദമാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നത് ശരിയല്ല. എങ്കിലും ടീമിന് അതാണ് നല്ലത്. അദ്ദേഹത്തിന്റെ പരിക്ക് ഉടനെയൊന്നും ഭേദമായില്ലെങ്കില്‍ അതാണ് നമ്മുടെ ടീമിന് നല്ലത്' രാഹുല്‍ പറഞ്ഞു.

Keywords:  KL Rahul's David Warner injury remark invites sharp criticism from cricket fans: Where's the sportsman spirit?, Sidney, Sports, Cricket, News, Australia, Criticism, Social Media, Injured, Treatment, World.


Post a Comment

Previous Post Next Post