Follow KVARTHA on Google news Follow Us!
ad

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Sidney,Australia,Winner,Cricket,Sports,Virat Kohli,World,
സിഡ്‌നി: (www.kvartha.com 29.11.2020) ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. ഇതോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി. 51 റണ്‍സ് വിജയത്തോടെയാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 390 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക്, നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് മാത്രമാണ് നേടാനായത്. ഇതേ വേദിയില്‍ നടന്ന ആദ്യ മത്സരത്തിലും കൂറ്റന്‍ സ്‌കോര്‍ നേടിയ ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. 

മറുവശത്ത്, ചേസിങ്ങില്‍ അസാമാന്യ മികവു കാട്ടാറുള്ള ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 87 പന്തുകള്‍ നേരിട്ട കോലി, ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 89 റണ്‍സെടുത്ത് പുറത്തായി. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ കോലിയെ പുറത്താക്കാന്‍ മോയ്‌സസ് ഹെന്റിക്വസ് എടുത്ത ഉജ്വല ക്യാച്ചാണ് മത്സരഫലം നിര്‍ണയിച്ചത്. India vs Australia 2nd ODI Highlights: Australia beats India by 51 runs to win series 2-0, Sidney, Australia, Winner, Cricket, Sports, Virat Kohli, World
കോലിക്കു പുറമെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലും ഇന്ത്യയ്ക്കായി അര്‍ധസെഞ്ച്വറി നേടി. 66 പന്തുകള്‍ നേരിട്ട രാഹുല്‍, നാലു ഫോറും അഞ്ച് സിക്‌സും സഹിതം 76 റണ്‍സെടുത്തു. മായങ്ക് അഗര്‍വാള്‍ (26 പന്തില്‍ 28), ശിഖര്‍ ധവാന്‍ (23 പന്തില്‍ 30), ശ്രേയസ് അയ്യര്‍ (36 പന്തില്‍ 38), ഹാര്‍ദിക് പാണ്ഡ്യ (31 പന്തില്‍ 28), രവീന്ദ്ര ജഡേജ (11 പന്തില്‍ 24) എന്നിങ്ങനെയാണ് മറ്റു പ്രധാന ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. മുഹമ്മദ് ഷമി (ഒന്ന്), ജസ്പ്രീത് ബുമ്ര (0), നവ്ദീപ് സെയ്‌നി (പുറത്താകാതെ 10), യുസ്വേന്ദ്ര ചെഹല്‍ (പുറത്താകാതെ നാല്) എന്നിങ്ങനെയാണ് വാലറ്റക്കാരുടെ പ്രകടനം.

ഓസ്‌ട്രേലിയയ്ക്കായി പാറ്റ് കമിന്‍സ് 10 ഓവറില്‍ 67 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജോഷ് ഹെയ്ല്‍വുഡ് ഒന്‍പത് ഓവറില്‍ 59 റണ്‍സ് വഴങ്ങിയും ആദം സാംപ 10 ഓവറില്‍ 62 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മോയ്‌സസ് ഹെന്റിക്വസിനാണ് ഒരു വിക്കറ്റ്.

ഇന്ത്യന്‍ നിരയില്‍ മോശമാക്കിയെന്ന് കുറ്റപ്പെടുത്താന്‍ ഒരു ബാറ്റ്‌സ്മാന്‍ പോലുമില്ല. എന്നിട്ടും തോറ്റുപോയതിനു പിന്നില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓസീസ് ബാറ്റിങ്ങിനു മുന്നില്‍ നിരായുധരായിപ്പോയ ബോളര്‍മാര്‍ തന്നെ. തകര്‍പ്പന്‍ ക്യാച്ചുകളുമായി കളം നിറഞ്ഞ ഓസീസ് ഫീല്‍ഡര്‍മാര്‍ക്കും കൊടുക്കണം കയ്യടി. ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ട ക്യാപ്റ്റന്‍ വിരാട് കോലിയെ പുറത്തെടുക്കാന്‍ മോയ്‌സസ് ഹെന്റിക്വസും നിലയുറപ്പിച്ചുവന്ന ശ്രേയസ് അയ്യരെ പുറത്താക്കാന്‍ സ്റ്റീവ് സ്മിത്തും എടുത്ത ക്യാച്ചുകള്‍ ഉദാഹരണം.

Keywords: India vs Australia 2nd ODI Highlights: Australia beats India by 51 runs to win series 2-0, Sidney, Australia, Winner, Cricket, Sports, Virat Kohli, World.

Post a Comment