ഗര്‍ഭിണിയായ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം ഫാം ഹൗസില്‍ മറവുചെയ്തു; യുവാവ് അറസ്റ്റില്‍


അഹമ്മദാബാദ്: (www.kvartha.com 24.11.2020) വര്‍ഷങ്ങളായി ഒരുമിച്ച് താമസിച്ചിരുന്ന ഗര്‍ഭിണിയായ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം ഫാം ഹൗസില്‍ മറവുചെയ്തു. സംഭവത്തില്‍ ചിരാഗ് പട്ടേല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റമ്മതം നടത്തിയതായും പോലീസ് അറിയിച്ചു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൂന്ന് വയസ്സുള്ള കുട്ടിയെ അവരുടെ മാതാപിതാക്കളുടെ അടുത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ചിരാഗിന്റെ ആദ്യ ഭാര്യയ്ക്ക് പങ്കുള്ളതായാണ് പോലീസ് അനുമാനം.

Gujarat man arrested for killing woman
ചിരാഗും കൊല്ലപ്പെട്ട രശ്മി കതാരിയയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് (ലിവിംഗ് ടുഗദര്‍) അഞ്ച് വര്‍ഷം കഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് രശ്മിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചിരാഗിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

രശ്മിയെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം അവളുടെ പിതാവിന്റെ ഫാംഹൗസില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് ചിരാഗ് പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തി. മൊഴിനല്‍കിയതിന് പിന്നാലെ സ്ഥലത്ത് പരിശോധന നടത്തിയ ശേഷം പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. താനും രശ്മിയും തമ്മില്‍ നിരന്തരം വഴക്കായിരുന്നെന്നും അതേ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നും ചിരാഗ് പറയുന്നു.

അതേസമയം മാസങ്ങള്‍ക്ക് മുമ്പ് ചിരാഗിന്റെ ഭാര്യ രശ്മിയുമായി വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ആദ്യ ഭാര്യയെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.

Keywords: News, National, India, Gujarath, Ahmedabad, Police, Accused, Arrested, Crime, Pregnant Woman, Killed, Complaint, Missing, Gujarat man arrested for killing woman

Post a Comment

Previous Post Next Post