Follow KVARTHA on Google news Follow Us!
ad

നയതന്ത്ര പാഴ്‌സലില്‍ നിന്നു 30 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത കേസ്; എം ശിവശങ്കറിനെ കാക്കനാട് ജില്ലാ ജയിലില്‍ എത്തി കസ്റ്റംസ് അറസ്റ്റ് ചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍ Kochi,News,Trending,Customs,Arrested,Jail,Court,Kerala,
കൊച്ചി: (www.kvartha.com 24.11.2020) തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍ നയതന്ത്ര പാഴ്‌സലില്‍ നിന്നു 30 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശിവശങ്കറിനെ കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് കസ്റ്റംസ് അറസ്റ്റു ചെയ്തത്.

ശിവശങ്കറിനെ ജയിലിലെത്തി അറസ്റ്റു ചെയ്യാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ അറസ്റ്റ് ചെയ്യുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. 

സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കും അദ്ദേഹം താല്‍പര്യം കാട്ടിയതും സംബന്ധിച്ചു വ്യക്തവും ശക്തവുമായ തെളിവു ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ ബോധിപ്പിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

അതേസമയം, വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്നയെയും സരിത്തിനെയും കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ ചൊവ്വാഴ്ച സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി പരിഗണിക്കും. രണ്ടു പേരെയും വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

യു എ ഇ കോണ്‍സുലേറ്റ് ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.
Gold Smuggling Case ; M Sivashankar arrested by Customs from Kakkanad, Kochi, News, Trending, Customs, Arrested, Jail, Court, Kerala

Keywords: Gold Smuggling Case ; M Sivashankar arrested by Customs from Kakkanad, Kochi, News, Trending, Customs, Arrested, Jail, Court, Kerala.

Post a Comment