Follow KVARTHA on Google news Follow Us!
ad

വയനാട്ടില്‍ നിന്നും പിടികൂടി നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച പെണ്‍കടുവ കൂടിന്റെ കമ്പി വളച്ച് രക്ഷപ്പെട്ടു

Tiger, Animal, Escaped, Tiger escaped from Neyyar Lion Safari Park #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 31.10.2020) വയനാട്ടില്‍ നിന്നും പിടികൂടി നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച പത്ത് വയസ് പ്രായമുള്ള പെണ്‍കടുവ രക്ഷപ്പെട്ടു.  കൂടിന്റെ കമ്പി വളച്ചെടുത്ത് കടുവ രക്ഷപ്പെട്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കടുവയ്ക്കായി പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കടുവ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ചത്. 

വയനാട് ചിതലത്ത് മേഖലയിലെ ആദിവാസി കോളനികളില്‍ ഭീതി പടര്‍ത്തിയ കടുവ മൂന്ന് ദിവസം മുന്‍പാണ് വനംവകുപ്പിന്റെ കെണിയില്‍ വീണത്. വയനാട്ടില്‍ വച്ച് പത്തോളം ആടുകളെ പിടിച്ചു കൊന്നു തിന്ന കടുവ അക്രമസ്വഭാവം കാണിച്ചിരുന്നു. എന്നാല്‍ അവശനിലയിലായ കടുവയെ വേണ്ട നിരീക്ഷണവും ചികിത്സയും നല്‍കിയ ശേഷം വയനാട്ടില്‍ കാട്ടില്‍ തിരിച്ചെത്തിക്കാനായിരുന്നു അധികൃതരുടെ പദ്ധതി. ഇതിനിടെയാണ് കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടത്. 

News, Kerala, State, Thiruvananthapuram, Tiger, Animal, Escaped, Tiger escaped from Neyyar Lion Safari Park


ട്രീറ്റ്‌മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാര്‍പ്പിച്ചത്. ഈ കൂടിന്റെ മേല്‍ഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടു പോയത്. കടുവ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ തന്നെയുണ്ടാവുമെന്നും ഇവിടം വിട്ട് ജനവാസ മേഖലയിലേക്ക് പോകാന്‍ സാധ്യതയില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കടുവയെ കണ്ടെത്താനായി ഡ്രോണ്‍ ക്യാമറയടക്കമുള്ള സംവിധാനങ്ങള്‍ സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. 

Keywords: News, Kerala, State, Thiruvananthapuram, Tiger, Animal, Escaped, Tiger escaped from Neyyar Lion Safari Park 

Post a Comment