Follow KVARTHA on Google news Follow Us!
ad

സ്പോര്‍ട്സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചു; മേഴ്സി കുട്ടന്റെ പി എക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും കെ സുരേന്ദ്രന്‍

#കേരള വാര്‍ത്തകള്‍, #ഇന്നത്തെ വാര്‍ത്തകള്‍ Thiruvananthapuram,News,Cricket,Sports,Allegation,Politics,BJP,K Surendran,Kerala,
തിരുവനന്തപുരം: (www.kvartha.com 31.10.2020) സ്പോര്‍ട്സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്റെ പി എക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ബിനീഷ് കോടിയേരിയും സംഘവും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി. എന്നാല്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തും ബിനീഷ് ക്രിക്കറ്റ് അസോസിയേഷനില്‍ നടത്തിയ അഴിമതി അന്വേഷിക്കപ്പെട്ടില്ല. യു ഡി എഫും എല്‍ ഡി എഫും അഴിമതികള്‍ ഒരുമിച്ചാണ് മറച്ചുവച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.Sports Council president’s PA involved in gold smuggling: K Surendran, Thiruvananthapuram,News,Cricket,Sports,Allegation,Politics,BJP,K Surendran,Kerala

കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നടക്കുന്നതെല്ലാം വലിയ സാമ്പത്തിക തട്ടിപ്പുകളാണ്. പൊലീസോ വിജിലന്‍സോ അങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കാറില്ല. കെ സി എയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ബിനാമികള്‍ ബിനീഷിനെ മുന്നില്‍ നിര്‍ത്തിയാണ് കളിച്ചത്.

ബിനീഷിനെ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് പുറത്താക്കാന്‍ കെ സി എ തയ്യാറാകാത്തതിന് കാരണം അവര്‍ കൂടി പങ്കാളികളായി അഴിമതി നടത്തിയത് കൊണ്ടാണ്. ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി ഹവാല ഇടപാടും സ്വര്‍ണക്കടത്തും കളളക്കടത്തും നടന്നിട്ടുണ്ട്. ഇത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടനും പി എയും സ്വര്‍ണക്കടത്തിന് കൗണ്‍സിലിന്റെ വാഹനം ദുരുപയോഗം ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മേഴ്സികുട്ടന്റെ പി എ സി പി എം ശുപാര്‍ശയോടെയാണ് ജോലിയില്‍ കയറിയത്. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെല്ലാം ശുപാര്‍ശ ചെയ്ത് യുവജന കമ്മീഷന്റെ ചെയര്‍പേഴ്സന്റെ ശുപാര്‍ശ പ്രകാരമാണ് അവരെ മേഴ്സി കുട്ടന്റെ പി എ ആക്കിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സ്പോര്‍ട്സ് കൗണ്‍സിലിന്റെ പി എ നിരവധി തവണ വിദേശത്തു പോയി. യാതൊരു ആവശ്യവുമില്ലാതെ നിരവധി തവണ വിദേശയാത്ര നടത്തി കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ടു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണം. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി എ ആയി ഈ വിവാദ വനിത എങ്ങനെ വന്നുവെന്ന് സി പി എമ്മും സര്‍ക്കാരും വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

നിരവധി തവണയാണ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാര്‍ സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചത്. വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും ഔദ്യോഗിക ചിഹ്നങ്ങളുള്ള ഈ കാര്‍ പോവുകയും വരികയും ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം ഈ കാര്‍ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് സ്വര്‍ണവുമായി പോയെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ വെളിപ്പെടുത്തി.

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനുളളതെല്ലാം ഒരു ഭാഗം മുഖ്യമന്ത്രിയിലേക്കാണ് പോയത്. അവര്‍ തമ്മിലുളള ബന്ധം പാര്‍ട്ടിക്കകത്തും ജനങ്ങള്‍ക്കും അറിയാം. കൂടുതല്‍ പറഞ്ഞ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കുന്നില്ല. സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന്റ നിയന്ത്രണം പിടിച്ചെടുക്കാന്‍ ബിനീഷ് കോടിയേരിയെ മുന്നില്‍ നിര്‍ത്തി ബിനാമി സംഘങ്ങള്‍ വലിയ നീക്കങ്ങളാണ് നടത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിനീഷിനെ കെ സി എ പുറത്താക്കണം. എന്നാല്‍ ഇതിന് കെ സി എ തയ്യാറാവുന്നില്ല.

കെ സി എ അങ്ങനെ ചെയ്യാത്തതിന് കാരണം ബിനീഷ് കോടിയേരിയുമായി ചേര്‍ന്ന് കെ സി എയിലെ ഒരു വിഭാഗം വലിയ സാമ്പത്തിക തട്ടിപ്പുകളാണ് നടത്തിയത്. ഇത് സംബന്ധിച്ചുള്ള നിരവധി വിവരങ്ങള്‍ ഇതിനോടകം അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ കെ സി എയില്‍ നടന്നിട്ടുള്ള അഴിമതികളെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണം നടത്തണം.

ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി വലിയ തോതിലുള്ള ഹവാല ഇടപാടുകളും സാമ്പത്തിക ഇടപാടും കള്ളക്കടത്തും അഴിമതിയും നടക്കുന്നതായി വ്യക്തമായ വിവരം വന്നിട്ടുണ്ട്. കെസിഎ ബിനീഷിനെ പുറത്താക്കണം. അന്വേഷണത്തെ നേരിടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Keywords: Sports Council president’s PA involved in gold smuggling: K Surendran, Thiruvananthapuram,News,Cricket,Sports,Allegation,Politics,BJP,K Surendran,Kerala.

Post a Comment