ഒമാനില്‍ എട്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധന

മസ്‌കറ്റ്: (www.kvartha.com 12.10.2020) ഒമാനില്‍ എട്ടുപേര്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധന. 685 പേര്‍ക്ക് കൂടിയാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്.  ഇതിനകം 106,575 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 382 പേര്‍ക്കാണ് കഴിഞ്ഞ 24  മണിക്കൂറില്‍ ഒമാനില്‍ രോഗം ഭേദമായത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 93222 ലെത്തി.

News, World, Gulf, Oman, Muscat, Covid-19, Health, Trending, Death, Patient, Treatment, Corona, Oman reported eight Covid deaths and 685 new Covid cases on Monday


87.4 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്ത് ആകെ 1046 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 543 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 213 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 55 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

Keywords: News, World, Gulf, Oman, Muscat, Covid-19, Health, Trending, Death, Patient, Treatment, Corona, Oman reported eight Covid deaths and 685 new Covid cases on Monday

Post a Comment

Previous Post Next Post