Follow KVARTHA on Google news Follow Us!
ad

ഇനി കണ്ണൂര്‍ വിമാനത്താവളത്തിലൂടെ മൃതദേഹമെത്തിക്കാം: കിയാല്‍ സംവിധാനമൊരുങ്ങി

വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ വിമാനത്താവളം Kannur, News, Kerala, Airport, Dead Body, Kannur Airport
കണ്ണൂര്‍: (www.kvartha.com 12.10.2020) വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിക്കാന്‍ സംവിധാനമായി. എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (എ പി എച്ച് ഒ) കേന്ദ്രം കണ്ണൂരില്‍ തുടങ്ങിയിട്ടില്ലാത്തതിനാല്‍ കൊച്ചി വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കേന്ദ്രവും ജില്ലാ മെഡിക്കല്‍ ഓഫീസും സഹകരിച്ചാണ് ഇതിന് സംവിധാനമൊരുക്കുന്നത്. രേഖകള്‍ പരിശോധിച്ച് മൃതദേഹം കൊണ്ടുവരുന്നതിനുള്ള സാങ്കേതികാനുമതി കൊച്ചി എ പി എച്ച് ഒ നല്‍കും. 

മൃതദേഹം കണ്ണൂരിലെത്തിയാല്‍ ആരോഗ്യവകുപ്പിന്റെ എയര്‍പോര്‍ട്ട് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ പരിശോധന നടത്തി ക്ലിയറന്‍സും നല്‍കും. കോവിഡ് സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍പോര്‍ട്ട് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ക്കാണ് തത്കാലം ഇതിന്റെ ചുമതല. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസില്‍ നിന്ന് ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് കിയാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Kannur, News, Kerala, Airport, Dead Body, Kannur Airport, Bodies of those who died abroad can be brought native through Kannur Airport

കോവിഡ് കാലത്ത് വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിലും സംവിധാനം വേണമെന്ന ആവശ്യം ശക്തമായിരുന്നു. വിമാനത്താവള ഉദ്ഘാടന സമയത്തു തന്നെ എ പി എച്ച് ഒ കേന്ദ്രത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിരുന്നു. ഡിസംബര്‍ 19-ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസില്‍ നിന്ന് എ പി എച്ച് ഒ കേന്ദ്രത്തിനുള്ള അനുമതിയും ലഭിച്ചു. 

ആവശ്യമായ ഉദ്യോഗസ്ഥരെ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുനര്‍വിന്യസിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ കുറവുമൂലം ഇത് നടപ്പായില്ല. ഇക്കാര്യത്തിനായി കണ്ണൂര്‍ വിമാനത്താവള അധികൃതര്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസുമായി നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു.

Keywords: Kannur, News, Kerala, Airport, Dead Body, Kannur Airport, Bodies of those who died abroad can be brought native through Kannur Airport

Post a Comment