ഒന്നാംവിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനോട് വഴക്കിട്ട യുവതി തൂങ്ങിമരിച്ചനിലയില്‍

ചെന്നൈ: (www.kvartha.com 14.09.2020) ഒന്നാംവിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനോട് വഴക്കിട്ട യുവതി വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. ചെന്നൈ മധുരവയലില്‍ താമസിക്കുന്ന സുരേഷിന്റെ (30) ഭാര്യ സന്ധ്യയെ (26) ആണ് വീട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.

ഒന്നാം വിവാഹവാര്‍ഷികദിനത്തില്‍ തന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാമെന്ന് സുരേഷ് പറഞ്ഞതാണ് ദമ്പതികള്‍ക്കിടയിലെ വഴക്കിന് കാരണം. സുരേഷിന്റെ ആവശ്യത്തെ സന്ധ്യ എതിര്‍ക്കുകയും ഇത് വഴക്കില്‍ കലാശിക്കുകയും ചെയ്തു. അനാവശ്യമായി പണം ചെലവാക്കേണ്ടെന്നും ആഘോഷം വീട്ടിലാക്കാമെന്നുമായിരുന്നു സന്ധ്യയുടെ അഭിപ്രായം.

Wife found dead on first wedding anniversary day, chennai, Local News, News, Dead, Dead Body, Wedding, Parents, Celebration, Probe, Police, Nationa

എന്നാല്‍ സന്ധ്യയുടെ അഭിപ്രായത്തെ എതിര്‍ത്ത സുരേഷ് സന്ധ്യയുമായി പിണങ്ങി വീട്ടിലിരിക്കാതെ ജോലിക്ക് പോയി. പതിവുപോലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ സന്ധ്യയെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സംഭവത്തില്‍ മധുരവയല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദമ്പതിമാരുടെ വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ എന്നതിനാല്‍ ആര്‍ ഡി ഒയും ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

Keywords: Wife found dead on first wedding anniversary day, chennai, Local News, News, Dead, Dead Body, Wedding, Parents, Celebration, Probe, Police, National.

Post a Comment

Previous Post Next Post