Follow KVARTHA on Google news Follow Us!
ad

യുജിസി നെറ്റ് മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി; പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതല്‍

യുജിസി നെറ്റ് മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ) അറിയിച്ചു New Delhi, News, National, Examination, Education, UGC, NET, Postponed
ന്യൂഡെല്‍ഹി: (www.kvartha.com 15.09.2020) യുജിസി നെറ്റ് മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ) അറിയിച്ചു. സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതലാകും നടക്കുകയെന്നും എന്‍ ടി എ വ്യക്തമാക്കി. നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 23 പരീക്ഷകള്‍ നടത്താനായിരുന്നു ഏജന്‍സി തീരുമാനിച്ചിരുന്നത്.

ഐ സി എ ആര്‍ പരീക്ഷകളും ഇതേ ദിവസങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റുന്നതെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്സൈറ്റില്‍ വൈകാതെ ലഭ്യമാക്കും. അധ്യാപക/ ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ നെറ്റ് വര്‍ഷത്തില്‍ രണ്ടുതവണയാണ് നടത്തുന്നത്.

New Delhi, News, National, Examination, Education, UGC, NET, Postponed, UGC-NET exam postponed, to be conducted September 24 onwards

Keywords: New Delhi, News, National, Examination, Education, UGC, NET, Postponed, UGC-NET exam postponed, to be conducted September 24 onwards

Post a Comment