എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌ക്കാരം ശനിയാഴ്ച, പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

ചെന്നൈ: (www.kvartha.com 25.09.2020) ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഭൗതികശരീരം ചെന്നൈയിലെ മഹാലിംഗപുരത്തെ വീട്ടിലെത്തിച്ചു. കോവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിച്ച് ഇവിടെ പൊതുദര്‍ശനം നടത്തുകയാണ്. ശനിയാഴ്ച രാവിലെ സത്യം തിയേറ്ററില്‍ പൊതുജനങ്ങള്‍ക്കായി ദര്‍ശനം അനുവദിക്കും. ഇവിടെയും കോവിഡ് ചട്ടമനുസരിച്ചാകും ദര്‍ശനം അനുവദിക്കുക. ഉച്ചയോടെ ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

ഓഗസ്റ്റ് അഞ്ചിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈ എം ജി എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എസ് പിയുടെ നില ഓഗസ്റ്റ് 14ഓടെ ഗുരുതരമാവുകയായിരുന്നു. പിന്നീട് വെന്റിലേറ്ററിലൂടെയായിരുന്നു ശ്വസിച്ചിരുന്നത്. ഒപ്പം രോഗം ഭേദമാകാന്‍ പ്ലാസ്മാ തെറാപ്പിയും നടത്തി. തുടര്‍ന്ന് സെപ്തംബര്‍ ഏഴോടെ അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. തുടര്‍ന്ന് ഭാര്യയുമൊത്ത് വിവാഹ വാര്‍ഷികം ആശുപത്രിയില്‍ ആഘോഷിച്ചു.എന്നാല്‍ അപ്പോഴും വെന്റിലേറ്ററില്‍ തന്നെയായിരുന്ന എസ് പി ബിയുടെ നില വ്യാഴാഴ്ച വഷളാകുകയും വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. മരണസമയത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം ആശുപത്രിയില്‍ ഉണ്ടായിരുന്നു.

Keywords: SPB To Be Cremated At His Farmhouse On Saturday, Funeral With State Honours, Chennai,Singer,Dead Body,Dead,Hospital,Treatment,Cinema,National.

Post a Comment

Previous Post Next Post