Follow KVARTHA on Google news Follow Us!
ad

റണ്‍സെടുക്കാന്‍ കഷ്ടപ്പെട്ടപ്പോള്‍ സഞ്ജു പ്രചോദിപ്പിച്ചെന്ന് തെവാത്തിയ; രാജസ്ഥാന്റെ അടുത്ത മത്സരം കൊല്‍ക്കത്തയുമായി

Cricket, IPL, Players, Sanju Samson On Batting With Tewatia and Why Coach Sent Him at 4 #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   
ന്യൂഡെല്‍ഹി: (www.kvartha.com 30.09.2020) റണ്‍സെടുക്കാന്‍ കഷ്ടപ്പെട്ടപ്പോള്‍ സഞ്ജു പ്രചോദിപ്പിച്ചെന്ന് തെവാത്തിയ. ഐ പി എല്‍ മത്സരം പൊടിപ്പൊടിക്കുന്നതിനിടെ പഞ്ചാബിനെതിരായ മത്സരത്തില്‍ താന്‍ റണ്‍സെടുക്കാന്‍ കഷ്ടപ്പെട്ടപ്പോള്‍ ധൈര്യം പകര്‍ന്നത് സഹതാരം സഞ്ജു സാംസണ്‍ തന്നെയെന്ന് രാജസ്ഥാന്‍ താരം രാഹുല്‍ തെവാത്തിയ.

'ആദ്യ 20 പന്തില്‍ പന്ത് കണക്ട് ചെയ്യാന്‍ പോലും ഞാന്‍ ബുദ്ധിമുട്ടിയപ്പോള്‍ സഞ്ജു പറഞ്ഞു കൊണ്ടേയിരുന്നത് ഇതാണ് ഒരൊറ്റ ബിഗ് ഹിറ്റിന്റെ കാര്യമേയുള്ളൂ, പിന്നെ എല്ലാം റെഡിയാകും. ഒടുവില്‍ ഷെല്‍ഡന്‍ കോട്രലിന്റെ ഓവറില്‍ ആദ്യ സിക്‌സറടിച്ചതോടെ എനിക്ക് ആത്മവിശ്വാസമായി..' ദുബൈയില്‍ നിന്ന് വെബ് കോണ്‍ഫറന്‍സില്‍ തെവാത്തിയ പറഞ്ഞു.

News, National, India, New Delhi, Sports, Cricket, IPL, Players, Sanju Samson On Batting With Tewatia and Why Coach Sent Him at 4


മത്സരത്തില്‍ സഞ്ജുവിന്റെയും (85) തെവാത്തിയയുടെയും (53) മികവിലാണ് രാജസ്ഥാന്‍ 4 വിക്കറ്റിന്റെ അവിസ്മരണീയ ജയത്തിലെത്തിയത്. കോട്രലിന്റെ ആ ഓവറില്‍ തെവാത്തിയ 5 സിക്‌സ് അടിച്ചതോടെയാണ് കൈവിട്ടെന്നു കരുതിയ മത്സരം രാജസ്ഥാന്‍ തിരിച്ചു പിടിച്ചത്. തുടക്കത്തില്‍ തെവാത്തിയ സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയപ്പോള്‍ സിംഗിള്‍ എടുക്കേണ്ട എന്നു തീരുമാനിച്ചത് പന്തെറിഞ്ഞത് ഗ്ലെന്‍ മാക്‌സ്വെല്‍ ആയത് കൊണ്ടാണെന്ന് സഞ്ജു പറഞ്ഞു.

കോട്രലിന്റെ ആ ഓവറില്‍ തെവാത്തിയ 5 സിക്‌സ് അടിച്ചതോടെയാണ് കൈവിട്ടെന്നു കരുതിയ മത്സരം രാജസ്ഥാന്‍ തിരിച്ചു പിടിച്ചത്. തുടക്കത്തില്‍ തെവാത്തിയ സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയപ്പോള്‍ സിംഗിള്‍ എടുക്കേണ്ട എന്നു തീരുമാനിച്ചത് പന്തെറിഞ്ഞത് ഗ്ലെന്‍ മാക്‌സ്വെല്‍ ആയത് കൊണ്ടാണെന്ന് സഞ്ജു.

'മാക്‌സ്വെല്‍ ഓഫ്‌സ്പിന്നര്‍ ആയത് കൊണ്ട് വലംകയ്യനായ ഞാന്‍ നേരിടുന്നതാണ് നല്ലതെന്നു തോന്നി. ആ ഓവറില്‍ രണ്ടോ മൂന്നോ സിക്‌സറുകള്‍ നേടണം എന്നായിരുന്നു എന്റെ പ്ലാന്‍..'. തന്നെ എംഎസ് ധോണിയോട് താരതമ്യപ്പെടുത്തുന്നതില്‍ ഒരര്‍ഥവുമില്ലെന്നും സഞ്ജു പറഞ്ഞു. 'ആര്‍ക്കും ധോണിയെപ്പോലെ കളിക്കാനാവില്ല. അതു കൊണ്ടു തന്നെ ആരും അതിനു ശ്രമിക്കുകയേ വേണ്ട..' സഞ്ജു പറഞ്ഞു. രാജസ്ഥാന്റെ അടുത്ത മത്സരം കൊല്‍ക്കത്തയുമായിട്ട്.


Keywords: News, National, India, New Delhi, Sports, Cricket, IPL, Players, Sanju Samson On Batting With Tewatia and Why Coach Sent Him at 4

Post a Comment