Follow KVARTHA on Google news Follow Us!
ad

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് രണ്ടു മത്സരങ്ങളില്‍നിന്ന് വിലക്ക്, പിഎസ്ജി 15ാം സ്ഥാനത്ത്!

ഫ്രഞ്ച് Ban, Neymar is out; Banned for 2 matches, PSG ranked 15th #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  
പാരിസ്: (www.kvartha.com 17.09.2020) ഫ്രഞ്ച് ലീഗിലെ പിഎസ്ജിയും മാഴ്‌സെയും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിനിടെ എതിര്‍ താരവുമായി കയ്യാങ്കളിക്കു മുതിര്‍ന്ന പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് രണ്ടു മത്സരങ്ങളില്‍നിന്ന് വിലക്ക്. ഫ്രഞ്ച് ഫുട്‌ബോള്‍ ഭരണസമിതിയായ ദ ലീഗ് ഡി ഫുട്‌ബോള്‍ പ്രഫഷനലിന്റേതാണ് (എല്‍എഫ്പി) തീരുമാനം. 

കയ്യാങ്കളിയില്‍ പങ്കാളികളായ ഇരു ടീമുകളിലെയും അഞ്ച് താരങ്ങളെ റഫറി ചുവപ്പു കാര്‍ഡ് കാണിച്ച് പുറത്താക്കിയിരുന്നു. ഇക്കൂട്ടത്തില്‍ ഒരാളാണ് നെയ്മര്‍. മാഴ്‌സെയ്ക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട പിഎസ്ജി താരം ലായ്വിന്‍ കുര്‍സാവയ്ക്ക് ആറു മത്സരങ്ങളില്‍ നിന്നാണ് വിലക്ക്. മാഴ്‌സെ താരം ജോര്‍ദാന്‍ അമാവിക്ക് മൂന്നു മത്സരങ്ങളില്‍നിന്ന് വിലക്ക് ലഭിച്ചു. പിഎസ്ജി താരം ലിയാന്‍ഡ്രോ പരദെസിനും രണ്ടു മത്സരങ്ങളില്‍നിന്ന് വിലക്കുണ്ട്. ചുപ്പുകാര്‍ഡ് ലഭിച്ച രണ്ടാമത്തെ മാഴ്‌സെ താരം ഡാരിയോ ബെനെഡെറ്റോ ഒരു മത്സരത്തില്‍ പുറത്തിരുന്നാല്‍ മതി.

News, World, Paris, Sports, Players, Football, Neymar, Football Player, Ban, Neymar is out; Banned for 2 matches, PSG ranked 15th

മത്സരത്തിനിടെ മാഴ്സെ താരം അല്‍വാരോ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന നെയ്മറിന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാനും ലീഗ് വണ്‍ അധികൃതര്‍ തീരുമാനിച്ചു. ആരോപണം ഗോണ്‍സാലസ് നിഷേധിച്ചിരുന്നു. മത്സരത്തിനിടെ ഗോണ്‍സാലസിന്റെ മുഖത്തു തുപ്പിയെന്ന പരാതിയില്‍ പിഎസ്ജി താരം എയ്ഞ്ചല്‍ ഡി മരിയയുടെ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 23ന് ലീഗ് വണ്‍ അധികൃതര്‍ക്കു മുന്നില്‍ ഹാജരാകാനാണ് മരിയയ്ക്ക് നില്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇരുടീമുകളും പരുക്കന്‍ കളി പുറത്തെടുത്ത മത്സരത്തിന്റെ 2ാം പകുതിയില്‍ 10 മിനിറ്റാണു റഫറി ഇന്‍ജറി ടൈം നല്‍കിയത്. പിഎസ്ജി താരം ലിയാന്‍ഡ്രോ പരദെസ് മാഴ്‌സെയുടെ ദാരിയോ ബെനെഡെറ്റോയെ ഫൗള്‍ ചെയ്തിടത്താണു കയ്യാങ്കളിയുടെ തുടക്കം. പിഎസ്ജി താരം ലായ്വിന്‍ കുര്‍സാവയും മാഴ്‌സസെ താരം ജോര്‍ദാന്‍ അമാവിയും ആദ്യം ചുവപ്പു വാങ്ങി. പിന്നാലെ, പരദെസിനും ബെനെഡെറ്റോയ്ക്കും 2ാം മഞ്ഞക്കാര്‍ഡ്. 

അവിടെ തീരുമെന്നു കരുതിയെങ്കിലും വിഎആര്‍ പരിശോധനയ്ക്കു പോയ റഫറി, നെയ്മര്‍ മാഴ്‌സെയുടെ സ്പാനിഷ് താരം അല്‍വാരോ ഗോണ്‍സാലസിനെ തള്ളിയതു കണ്ട് ബ്രസീല്‍ താരത്തിനും ചുവപ്പു നല്‍കി. നെയ്മര്‍ ഉള്‍പ്പെടെ ചുവപ്പു കണ്ട മത്സരത്തില്‍ പിഎസ്ജി 0-1നു തോറ്റിരുന്നു. നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജിയുടെ 2ാം തോല്‍വിയായിരുന്നു അത്. 31-ാം മിനിറ്റില്‍ ഫ്‌ലോറിയന്‍ തോവിനാണു മാഴ്‌സെയുടെ വിജയഗോള്‍ നേടിയത്.

അതേസമയം, സൂപ്പര്‍താരങ്ങള്‍ പുറത്തിരുന്ന ലീഗിലെ മൂന്നാം മത്സരത്തില്‍ പിഎസ്ജി ഒരു ഗോള്‍ വിജയവുമായി കടന്നുകൂടി. മറ്റൊരു ചുവപ്പുകാര്‍ഡ് കൂടി പിറന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്ജിയുടെ വിജയം. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ ഇന്‍ജറി സമയത്ത് ജര്‍മന്‍ താരം ജൂലിയന്‍ ഡ്രാക്‌സലറാണ് പിഎസ്ജിയുടെ വിജയഗോള്‍ നേടിയത്. 65ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട അബ്ദു ഡിയാലോ പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് പിഎസ്ജി മത്സരം പൂര്‍ത്തിയാക്കിയത്. വിജയഗോള്‍ നേടിയതും അതിനുശേഷം തന്നെ. മൂന്നു മത്സരങ്ങളില്‍നിന്ന് മൂന്നു പോയിന്റുമായി പട്ടികയില്‍ 15ാം സ്ഥാനത്താണ് പിഎസ്ജി.

ചുവപ്പുകാര്‍ഡിന്റെ പശ്ചാത്തലത്തില്‍ ഇന്നു പുലര്‍ച്ചെ എഫ്‌സി മെറ്റ്‌സിനെ നേരിട്ട പിഎസ്ജി സംഘത്തില്‍ നെയ്മര്‍ ഉണ്ടായിരുന്നില്ല. രണ്ടു മത്സരങ്ങളില്‍നിന്ന് വിലക്കു ലഭിച്ച സാഹചര്യത്തില്‍ ഞായറാഴ്ച നീസിനെതിരെ നടക്കുന്ന മത്സരവും നെയ്മറിനു നഷ്ടമാകും.

Keywords: News, World, Paris, Sports, Players, Football, Neymar, Football Player, Ban, Neymar is out; Banned for 2 matches, PSG ranked 15th

Post a Comment