Follow KVARTHA on Google news Follow Us!
ad

ഖത്തറുമായി എന്നും ആത്മബന്ധം പുലര്‍ത്തിയിരുന്ന അനിഷേധ്യനേതാവ്, പ്രശ്‌നങ്ങളില്ലാത്ത ഗള്‍ഫ്, സമാധാനപൂര്‍ണമായ ലോകം എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം; അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍സബാഹിന്റെ വിയോഗം രാജ്യത്തെ ദുഃഖത്തിലാഴ്ത്തി

ഖത്തറുമായി എന്നും ആത്മബന്ധം പുലര്‍ത്തിയിരുന്ന അനിഷേധ്യനേതാവ് Kuwait, News, Gulf, World, Death, Obituary, Emir Sheikh Sabah Al-Ahmad Al-Sabah
സദര്‍ മഹ്മൂദ്

കുവൈത്ത് സിറ്റി: (www.kvartha.com 30.09.2020) ഖത്തറുമായി എന്നും ആത്മബന്ധം പുലര്‍ത്തിയിരുന്ന അനിഷേധ്യനേതാവ് കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍സബാഹിന്റെ വിയോഗം ഞെട്ടലോടെയാണ് ഖത്തര്‍ ശ്രവിച്ചത്. ഖത്തറിലെ സ്വദേശികള്‍ക്ക് മാത്രമല്ല വിദേശികള്‍ക്കും ഏറെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണവാര്‍ത്ത രാജ്യത്തെ ഭരണാധികാരികളെയും സ്വദേശികളും വിദേശികളുമായ മുഴുവന്‍ ജനങ്ങളെയും ഒരു പോലെ ദുഃഖത്തിലാഴ്ത്തി. 

Kuwait's Emir Sheikh Sabah Al-Ahmad Al-Sabah passed away

പ്രതിസന്ധികളില്‍ ഖത്തറിനെ കരുതലോടെ ചേര്‍ത്ത് പിടിച്ച ഭരണാധികാരിയെയാണ് രാജ്യത്തിന് നഷ്ടമായത്. ഖത്തറിനെതിരെ സൗദിയുടെ നേതൃത്വത്തില്‍ ചില അയല്‍രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ തുടക്കം മുതല്‍ അനുരഞ്ജന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഷെയ്ഖ് സബാഹ് ആയിരുന്നു. ഖത്തറിനെതിരെയുള്ള ഉപരോധവുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് തുടക്കം മുതല്‍ ഖത്തറിനായി നിലക്കൊണ്ട കുവൈത്ത് അമീര്‍ വിട വാങ്ങുന്നത്. 

ഗള്‍ഫ് മേഖലയില്‍ സമാധാന നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അദ്ദേഹം 40 വര്‍ഷമാണ് കുവൈത്തിന്റെ വിദേശകാര്യമന്ത്രിയായി തുടര്‍ന്നത്. ഇതോടെ ലോകത്ത് ഏറ്റവുമധികം കാലം ഒരു രാജ്യത്തിന്റെ വിദേശമന്ത്രിയായി തുടര്‍ന്ന നേതാവെന്ന അപൂര്‍വ്വ പദവിയും അദ്ദേഹത്തിന് മാത്രം സ്വന്തമായതാണ്. പ്രശ്‌നങ്ങളില്ലാത്ത ഗള്‍ഫ്, സമാധാനപൂര്‍ണമായ ലോകം എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം.

ഷെയ്ഖ് സബാഹിന് ഖത്തറിനോടുളള മമതക്ക് പകരമായി ആധുനികരീതിയില്‍ പണിതീര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ദീര്‍ഘദൂര റോഡിന് ഷെയ്ഖ് സബാഹ് കോറിഡോര്‍ എന്ന് നാമകരണം ചെയ്താണ് കടപ്പാട് അറിയിച്ചത്. കുവൈറ്റ് അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഖത്തറില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 



Keywords: Kuwait, News, Gulf, World, Death, Obituary, Emir Sheikh Sabah Al-Ahmad Al-Sabah, Kuwait's Emir Sheikh Sabah Al-Ahmad Al-Sabah passed away

Post a Comment