Follow KVARTHA on Google news Follow Us!
ad

സ്വപ്നയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചതെന്ത്? സര്‍ക്കാരിന്റെ ഉറക്കം കെടുത്താന്‍ എന്‍ഐഎ

സ്വപ്നയെ ചോദ്യം ചെയ്യുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുമോയെന്ന Kannur, News, Kerala, NIA, Gold, Smuggling, Case
കണ്ണൂര്‍: (www.kvartha.com 24.09.2020) സ്വപ്നയെ ചോദ്യം ചെയ്യുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുമോയെന്ന ആശങ്കയില്‍ ഭരണകക്ഷിയിലെ പ്രമുഖര്‍ - ചില മന്ത്രിമാരും അവരുടെ മക്കളുമായുള്ള അടുത്ത ബന്ധം സ്വപ്നയുടെ മൊബൈല്‍ ചാറ്റിലും ലാപ്‌ടോപ്പ് ദൃശ്യങ്ങളിലുമുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി ഇവ കേന്ദ്രീകരിച്ചു കൂടുതല്‍ അന്വേഷണം നടത്തുകയാണെങ്കില്‍ കുടുങ്ങുക രാഷ്ട്രീയ ഭരണ നേതൃത്വമായിരിക്കും. സ്വപ്നയില്‍നിന്നു കണ്ടെത്തിയ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് എന്നിവയുടെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനാ ഫലങ്ങളുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

മൊബൈല്‍ ഫോണില്‍ നിന്നു സ്വപ്ന നശിപ്പിച്ചു കളഞ്ഞ ചാറ്റുകള്‍ എന്‍ഐഎ വീണ്ടെടുത്തിരുന്നു. സ്വപ്ന ആദ്യം നല്‍കിയ മൊഴികളില്‍ പലതും നുണയാണെന്നു വ്യക്തമായിട്ടുണ്ട്. മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ നേരത്തെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴികളും സ്വപ്നയുടെ മൊഴികളും തമ്മില്‍ വൈരുധ്യമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റില്‍നിന്നു മതഗ്രന്ഥം കൈപ്പറ്റിയതിലും കോണ്‍സല്‍ സെക്രട്ടറി എന്ന നിലയില്‍ സ്വപ്നയും ജലീലുമായുളള പരിചയത്തെക്കുറിച്ചും വിവരങ്ങള്‍ തേട്ടിയിട്ടുണ്ട്.

Kannur, News, Kerala, NIA, Gold,  Smuggling, Case, Gold smuggling case: What did get when questioned Swapna?

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണു സ്വപ്നയുടെ മൊബൈലില്‍നിന്നു ഡിലീറ്റ് ചെയ്ത ഡാറ്റകളെന്നാണു വിവരം. സ്വര്‍ണക്കടത്ത് അരങ്ങേറിയ ജൂണ്‍ 30നും ജൂലൈ പത്തിനുമിടെ ഇവര്‍ 4000 ജിബി ഡാറ്റയാണു ഡിലീറ്റ് ചെയ്തത്. ഇതില്‍ വീണ്ടെടുത്ത തെളിവുകള്‍ കസ്റ്റംസിനും ഇഡിക്കും എന്‍ഐഎ കൈമാറും. സ്വപ്നയെ ചോദ്യം ചെയ്തശേഷം ശിവശങ്കറെ വീണ്ടും വിളിപ്പിക്കും. ജലീലിനൊപ്പം രണ്ടാമതൊരു മന്ത്രിയും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.

Keywords: Kannur, News, Kerala, NIA, Gold,  Smuggling, Case, Gold smuggling case: What did get when questioned Swapna?

Post a Comment