Follow KVARTHA on Google news Follow Us!
ad

ഡെമോക്ലസിന്റെ വാള്‍പോലെ തലയ്ക്കു മുകളില്‍ വീണ്ടും സി ബി ഐ: ഇരുട്ടടിയില്‍ ഞെട്ടി സി പി എം

കേരളം ഭരിക്കുന്ന സി പി എമ്മിനെ സംബന്ധിച്ചിടത്തോളം ഓര്‍ക്കാനിKannur,CBI,Probe,CPM,Politics,Criticism,UDF,BJP,Trending,Kerala,
കണ്ണൂര്‍: (www.kvartha.com 25.09.2020) കേരളം ഭരിക്കുന്ന സി പി എമ്മിനെ സംബന്ധിച്ചിടത്തോളം ഓര്‍ക്കാനിഷ്ടമല്ലാത്ത ദിവസങ്ങളാണ് കടന്നു പോകുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ എവിടെ നിന്നോ പൊട്ടിവീണ സിബിഐ അന്വേഷണം പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ ലഭിക്കാത്തതും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ലൈഫില്‍ ഒന്‍പതു കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണത്തിന്റെ മുള്‍മുനയില്‍ സംസ്ഥാനത്തെ രണ്ടു മന്ത്രിമാരും മന്ത്രി ബന്ധുക്കളും ഉള്‍പ്പെടുന്നത് സിപിഎം വിശേഷിപ്പിച്ചതു പോലെ അസാധാരണ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന നിലപാടിലാണ് സിപിഎം.



കോണ്‍ഗ്രസ് എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത സിബിഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് ആരോപിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയമട്ടിലാണ് സിബിഐ പ്രവര്‍ത്തിച്ചത്. ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

രാവിലെ ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ച കാര്യമാണ് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവും ആവര്‍ത്തിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ നല്‍കിയ പരാതിയിലാണ് സാധാരണ കീഴ് വഴക്കങ്ങള്‍ ലംഘിച്ച് സിബിഐ കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ഏതറ്റം വരെ പോയിരിക്കുന്നു എന്നതിന്റെ തെളിവാണിത്.

അഖിലേന്ത്യാതലത്തില്‍ സിബിഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ സിബിഐയുടെ സ്തുതിപാഠകരാണെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പ്രതികളായ ടൈറ്റാനിയം, മാറാട് കേസുകള്‍ വര്‍ഷങ്ങളായിട്ടും സിബിഐ ഏറ്റെടുക്കാത്തതും ഈ അവിശുദ്ധ സഖ്യത്തിന്റെ തീരുമാന പ്രകാരമാണ്.

സാധാരണഗതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടേയോ വിധികളുടെ അടിസ്ഥാനത്തിലും സംസ്ഥാനങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സിബിഐക്ക് അന്വേഷണം നടത്താം. ഇവിടെ ഫെറ കേന്ദ്ര നിയമമാണെന്ന സാങ്കേതികത്വത്തില്‍ നടത്തിയ ഇടപെടല്‍ യഥാര്‍ത്ഥത്തില്‍ നിയമവിരുദ്ധവും അധികാര ദുര്‍വിനിയോഗവുമാണെന്ന് സിപിഎം ചൂണ്ടിക്കാട്ടി. വരും ദിനങ്ങളില്‍ സി ബി ഐ അന്വേഷണം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുമെന്നത് ഉറപ്പാണ്.

Keywords: CBI again above the head like the sword of Damocles: CPM shocked in the dark, Kannur,CBI,Probe,CPM,Politics,Criticism,UDF,BJP,Trending,Kerala.

Post a Comment