Follow KVARTHA on Google news Follow Us!
ad

ബാബരി മസ് ജിദ് : വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് ജീലാനി

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളേയും വെറുതെ വിട്ട സി ബി ഐPolitics,News,CBI,Media,Court,Babri Masjid Demolition Case,Controversy,National,
ലക്‌നോ: (www.kvartha.com 30.09.2020) ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളേയും വെറുതെ വിട്ട സി ബി ഐ പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ ഹരജി ഫയല്‍ ചെയ്യുമെന്ന് മുതിര്‍ന്ന അഭിഭാഷകനും ഓള്‍ ഇന്ത്യ മുസ് ലിം പേര്‍സനല്‍ ലോബോര്‍ഡ് അംഗവുമായ സഫര്‍യബ് ജീലാനി.

കുറ്റമുക്തരാക്കപ്പെട്ട നേതാക്കള്‍ മസ്ജിദ് തകര്‍ക്കുമ്പോള്‍ പരിസരത്തെ വേദിയില്‍ നിന്ന് സ്‌ഫോടനാത്മക പ്രസംഗങ്ങള്‍ നടത്തിയിരുന്നുവെന്ന് ഐ പി എസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ സാക്ഷിമൊഴികള്‍ നല്‍കിയിട്ടുണ്ട്.



പ്രതികള്‍ക്കെതിരായ എല്ലാ തെളിവുകളും അവഗണിച്ചാണ് സിബിഐ കോടതി വിധി പ്രസ്താവിച്ചത്. പള്ളി തകര്‍ന്നു വീഴുമ്പോള്‍ മധുര പലഹാര വിതരണവും ആഘോഷവും നടന്നത് വിവാദ വിഷയമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. 'ഞാന്‍ ഉള്‍പ്പെടെ നിരവധി പേര്‍ സംഭവത്തിന്റെ ദൃക്‌സാക്ഷികളാണ്' എന്നും ജീലാനി പറഞ്ഞു.

Keywords: Babri Masjid Demolition Verdict: Zafaryab Jilani unhappy with the decision on the Babri demolition structure case, will go to High Court, Politics,News,CBI,Media,Court,Babri Masjid Demolition Case,Controversy,National.

Post a Comment