ഏഴു വയസുകാരിയെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി പീഡിപ്പിച്ച മധ്യവയസ്‌കന്‍ റിമാന്‍ഡില്‍

തലശേരി: (www.kvartha.com 12.09.2020) മട്ടന്നൂര്‍ നഗരസഭയ്ക്കടുത്ത മെരുവമ്പായിയില്‍ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 56 കാരനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മെരുവമ്പായി കുറത്ത കണ്ടംകുന്നിലെ നന്ദനത്തില്‍ വത്സനെയാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ആഗസ്ത് 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയും അമ്മയും വത്സന്റെ ഓട്ടോയില്‍ കൂത്തുപറമ്പ് മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നതായിരുന്നു. അമ്മ മാവേലി സ്റ്റോറില്‍ പോയ സമയം ഓട്ടോയില്‍ വെച്ച് വത്സന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Auto Rickshaw Driver Molested 7-Year-Old in Thalassery, Thalassery, News, Local News, Molestation, Crime, Criminal Case, Remanded, Kerala

Keywords: Auto Rickshaw Driver Molested 7-Year-Old in Thalassery, Thalassery, News, Local News, Molestation, Crime, Criminal Case, Remanded, Kerala.

Post a Comment

Previous Post Next Post