മൂന്നു വയസ്സുകാരന്‍ പൃഥ്വിരാജിന്റെ എക്‌സ് റേ ദൃശ്യങ്ങള്‍ പുറത്ത്; മരണ കാരണം നാണയമല്ല; കോവിഡ് ഫലവും നെഗറ്റീവ്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി ഡോക്ടര്‍മാരുടെ കാത്തിരിപ്പ്

മൂന്നു വയസ്സുകാരന്‍ പൃഥ്വിരാജിന്റെ എക്‌സ് റേ ദൃശ്യങ്ങള്‍ പുറത്ത്; മരണ കാരണം നാണയമല്ല; കോവിഡ് ഫലവും നെഗറ്റീവ്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി ഡോക്ടര്‍മാരുടെ കാത്തിരിപ്പ്

ആലുവ: (www.kvartha.com 02.08.2020) നാണയം വിഴുങ്ങിയതിനു പിന്നാലെ മരിച്ച മൂന്നു വയസ്സുകാരന്‍ പൃഥ്വിരാജിന്റെ എക്‌സ് റേ പരിശോധനാ ഫലത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നാണയമിരിക്കുന്നത് മരണകാരണമാകുന്ന തരത്തില്‍ ശ്വാസനാളത്തിലല്ല മറിച്ച് ആമാശയത്തിലാണെന്ന് എക്‌സ് റേയില്‍ വ്യക്തമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയില്‍നിന്നും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നും എടുത്ത കുട്ടിയുടെ എക്‌സ് റേകളാണു പുറത്തുവന്നത്.

അതിനിടെ കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്നു തെളിഞ്ഞിട്ടുണ്ട്. മരണശേഷം നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ഫലം നെഗറ്റിവായത്. ഇനി മരണകാരണം വ്യക്തമാകണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ കാത്തിക്കണം. സംഭവം വിവാദമായ സാഹചര്യത്തില്‍ പൊലീസ് സര്‍ജനായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

X ray visuals of 3 year old who dies after swallowing coin, Aluva, News, Dead, Child, Hospital, Treatment, Kerala, Controversy, Trending, Doctor, Allegation.

ആമാശയത്തില്‍ കുടുങ്ങിയ നാണയം കുഞ്ഞിന്റെ ജീവന് ഭീഷണിയല്ലെന്നു കാണിച്ചാണ് ആശുപത്രിയില്‍നിന്നു മടങ്ങാന്‍ അധികൃതര്‍ പറഞ്ഞതെന്നാണ് വിവരം. ശസ്ത്രക്രിയ നടത്തിയോ, ട്യൂബ് ഇട്ടോ നാണയം എടുക്കേണ്ട ആവശ്യമില്ലെന്നും രണ്ടോ മൂന്നോ ദിവസത്തിനകം ഇതു സ്വഭാവികമായി വയറ്റില്‍നിന്നു പുറത്തുവരും എന്നുമായിരുന്നു ഡോക്ടര്‍മാരുടെ കണക്കുകൂട്ടല്‍. ശിശുരോഗവിദഗ്ധര്‍ ഉള്‍പ്പെടെ കുട്ടിയെ പരിശോധിക്കുകയും ചെയ്തിരുന്നു.

അതിനാല്‍ നാണയം കുടുങ്ങിയതാണ് കുട്ടിയുടെ മരണകാരണമെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് അധികൃതര്‍ അംഗീകരിക്കുന്നില്ല. മറ്റെന്തെങ്കിലുമാകാം മരണകാരണമെന്നതില്‍ ഉറച്ചു നില്‍ക്കുകയാണ് ആശുപത്രി അധികൃതര്‍. കുട്ടിക്ക് മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ മറ്റു പരിശോധനകളിലേക്കു കടന്നിട്ടില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

എറണാകുളം ജനറല്‍ ആശുപത്രിയിലെത്തുമ്പോള്‍ കുട്ടി അസ്വസ്ഥകളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് സൂപ്രണ്ടും വ്യക്തമാക്കിയിരുന്നു. അവിടെനിന്നാണ് ആംബുലന്‍സില്‍ ആലപ്പുഴയിലേക്കു കൊണ്ടുപോയത്.

Keywords: X ray visuals of 3 year old who dies after swallowing coin, Aluva, News, Dead, Child, Hospital, Treatment, Kerala, Controversy, Trending, Doctor, Allegation.
ad