Follow KVARTHA on Google news Follow Us!
ad

പയ്യന്നൂരില്‍ ഷോക്കേറ്റ് സിനിമാ പ്രവര്‍ത്തകന്‍ മരിച്ചു

രജപുത്ര ഫിലിം സിറ്റി യൂണിറ്റിലെ സീനിയര്‍ ഇലക്ട്രിഷ്യനാണ് ഷോക്കേറ്റു മരിച്ചത് Shocket film Activist dies in Payyanur #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പയ്യന്നൂര്‍: (www.kvartha.com 12.08.2020) കോവിഡ് നിയന്ത്രങ്ങളായതിനാല്‍ ഉപജീവനത്തിനായി പുറം പണിക്ക് പോയ ചലച്ചിത്ര സാങ്കേതിക വിദ്യ പ്രവര്‍ത്തകന്‍ ഷോക്കേറ്റു മരിച്ചു. രജപുത്ര ഫിലിം സിറ്റി യൂണിറ്റിലെ സീനിയര്‍ ഇലക്ട്രിഷ്യനാണ് ഷോക്കേറ്റു മരിച്ചത്.

ഏഴിമല നാവിക അക്കാദമിയിലെ കരാര്‍ ജോലി ചെയ്യവേ പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ കെ.യു പ്രസാദാണ് (42) ഷോക്കേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അതിശക്തമായ വൈദ്യുതാഘാതമേറ്റ പ്രസാദ് ആശുപത്രിയിലേക്കു പോകും വഴിയാണ് മരിച്ചത്.


പരേതനായ കല്ലിടില്‍ കൃഷ്ണപ്പൊതുവാളുടെയും കെ യു ശാന്തയുടെയും മകനാണ്. ഭാര്യ: രാജേശ്വരി. മക്കള്‍: പ്രാര്‍ത്ഥന, ശ്രേയസ്സ്. സഹോദരങ്ങള്‍: കെ.യു പ്രഭാകരന്‍, കെ.യു പ്രദീപന്‍ (മെക്കാനിക്), കെ.യു മണി (ഇലക്ട്രീഷന്‍). പ്രസാദിന്റെ വിയോഗത്തില്‍ മാക്ട ഫെഫ്ക ഭാരവാഹികള്‍ അനുശോചിച്ചു.


Keywords: Kannur, Payyannur, Kerala, News, Film, Death, Electricity, Shocket film Activist dies in Payyanur