Follow KVARTHA on Google news Follow Us!
ad

സ്‌കൂളുകള്‍ ജനുവരിയില്‍ തുറക്കും; സ്‌കൂള്‍ അങ്കണത്തിലേക്ക് വരുന്ന കുട്ടികള്‍ക്ക് പുതിയ സാഹചര്യം ഒരുക്കുമെന്ന്

2021 ജനുവരിയില്‍ സ്‌കൂള്‍ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതാPress Meet, Thiruvananthapuram, News, Chief Minister, Education, School, Students, Lapto
തിരുവനന്തപുരം: (www.kvartha.com 30.08.2020) 2021 ജനുവരിയില്‍ സ്‌കൂള്‍ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ അങ്കണത്തിലേക്ക് വരുന്ന കുട്ടികള്‍ക്ക് പുതിയ സാഹചര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറുദിന കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകളില്‍ കെട്ടിട നിര്‍മാണം നടത്തും. 27 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കും. 250 കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കും. എല്ലാ എല്‍പി സ്‌കൂളുകളും ഹൈടെക് ആക്കി മാറ്റാന്‍ ശ്രമിക്കും. 11,400 സ്‌കൂളുകളില്‍ കംപ്യൂട്ടര്‍ ലാബ് ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



വിദ്യാശ്രീ പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യും. 150 പുതിയ കോഴ്‌സുകള്‍ കോളജുകളില്‍ പ്രഖ്യാപിക്കും. പിഎസ്സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ റൂള്‍ ഉണ്ടാക്കുന്നതിന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉണ്ടാക്കും. സ്‌പെഷ്യല്‍ റൂള്‍സിന് അവസാന രൂപം നല്‍കും. 100 ദിവസത്തിനുള്ളില്‍ കോളജ്, ഹയര്‍സെക്കന്‍ഡറി മേഖലയില്‍ 1000 തസ്തികകള്‍ സൃഷ്ടിക്കും.

50,000 പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയില്‍ നിന്നും 961 കോടി മുടക്കി ഗ്രാമീണ റോഡുകള്‍ക്ക് തുടക്കം കുറിക്കും. 1451 കോടി രൂപയുടെ പൊതുമരാമത്ത് റോഡ് ഗതാഗത യോഗ്യമാക്കും. 158 കി.മീ റോഡ്, 21 പാലങ്ങള്‍ എന്നിവ ഉദ്ഘാടനം െചയ്യും. 41 കിഫ്ബി പദ്ധതികള്‍ നവംബറിനുള്ളില്‍ ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Schools will reopen in January 2021 says CM Pinarayi Vijayan, Press Meet, Thiruvananthapuram, News, Chief Minister, Education, School, Students, Laptop, Kerala.

Post a Comment