Follow KVARTHA on Google news Follow Us!
ad

പ്രളയത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശരതിന്റെ വീട്ടില്‍ പാണക്കാട് ബഷീറലി തങ്ങളെത്തി

ശരതിന്റെ വീട് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു Panakkad Basheerali Thangal visited the house of Sarath who lost his loved ones in the floods #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kvartha.com 31.08.2020) പ്രളയസമയത്ത് കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലില്‍ അമ്മയെയും ഭാര്യയെയും കുഞ്ഞിനേയും നഷ്ടമായ ശരതിന്റെ വീട് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. പാണക്കാട് കുടുംബം നിര്‍മിച്ചു നല്‍കിയ വീട്ടിലാണ് ഓണത്തോടനുബന്ധിച്ച് ബഷീറലി തങ്ങള്‍ എത്തിയത്. മലപ്പുറം മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് വൈസ് പ്രസിഡണ്ട് ഹകീം കോല്‍മണ്ണ, ശരതിനും കുടുംബത്തിനും വീടു വെക്കാന്‍ സ്ഥലം വിട്ടു നല്‍കിയ ആരിഫ് കളപ്പാടന്‍ എന്നിവറം വീട് സന്ദർശനത്തിന് തങ്ങളോടൊപ്പം ഉണ്ടായിരുന്നു.

ശരതിന്റെ അച്ഛനും അമ്മയുടെ അനിയത്തിയും ശരതിന്റെ അനിയനും ചേര്‍ന്നാണ് തങ്ങളെ സ്വീകരിച്ചത്. ഓണകിറ്റും ഓണക്കോടിയുമായാണ് തങ്ങൾ വീട്ടിലേക്കെത്തിയത്. തിരുവോണസദ്യ കഴിച്ച്, ഇരുകൂട്ടരും ഐശ്വര്യ പൂര്‍ണമായ ഓണം ആശംസിച്ചാണ് മടങ്ങിയത്.



Keywords: Malappuram, Kerala, News, House, Muslim-youth-League, Father, Mother, Sisters, Flood,  Panakkad Basheerali Thangal visited the house of Sarath who lost his loved ones in the floods

Post a Comment