Follow KVARTHA on Google news Follow Us!
ad

മധ്യപ്രദേശില്‍ നിര്‍മാണം പൂര്‍ത്തിയായ പാലം ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു വീണു

മധ്യപ്രദേശില്‍ നിര്‍മാണം പൂര്‍ത്തിയായെന്ന് ഔദ്യോഗികമായി അറിയിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു News, National, Inauguration, District collector
ഭോപ്പാല്‍: (www.kvartha.com 30.08.2020) മധ്യപ്രദേശില്‍ നിര്‍മാണം പൂര്‍ത്തിയായെന്ന് ഔദ്യോഗികമായി അറിയിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു വീണു. സിയോണി ജില്ലയിലെ വൈഗംഗക്ക് കുറുകെ നിര്‍മാണം പൂര്‍ത്തിയാക്കിയ 140 മീറ്റര്‍ നീളമുള്ള പാലമാണ് തകര്‍ന്നു വീണത്. നിശ്ചയിച്ച തീയതിക്ക് ഒരു മാസം മുമ്പേ നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. 

നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം കഴിഞ്ഞിരുന്നില്ല. അതേസമയം ഗ്രാമവാസികള്‍ പാലം ഉപയോഗിച്ചു തുടങ്ങിയിരുന്നു. പാലത്തിന്റെ മുക്കാല്‍ ഭാഗവും തകര്‍ന്നു. തൂണുകളും തകര്‍ന്ന് നദിയില്‍ വീണു. പ്രധാനമന്ത്രിയുടെ പിഎംജിഎസ് വൈ പദ്ധതി പ്രകാരം 3.7 കോടി രൂപ ചെലവിലാണ് പാല നിര്‍മാണം പൂര്‍ത്തിയാക്കിയത്. 

News, National, Inauguration, District collector, Bhopal, Bridge, Madhya Pradesh, Rain, New Bridge Collapses Amid Heavy Rain in Madhya Pradesh

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ രാഹുല്‍ ഹരിദാസ് ഉത്തരവിട്ടു. പാലം തകര്‍ന്നതിന്റെ ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് മധ്യപ്രദേശില്‍ വ്യാപക നഷ്ടമുണ്ടായിരുന്നു. 

Keywords: News, National, Inauguration, District collector, Bhopal, Bridge, Madhya Pradesh, Rain, New Bridge Collapses Amid Heavy Rain in Madhya Pradesh

Post a Comment