Follow KVARTHA on Google news Follow Us!
ad

മാധ്യമ ധര്‍മം പഠിപ്പിക്കാനിറങ്ങിയ മുഖ്യമന്ത്രി സി പി എമ്മുകാര്‍ സമൂഹമാധ്യമങ്ങളിലൂടെ വനിതാ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നത് അറിഞ്ഞില്ലെന്ന്; പത്രപ്രവര്‍ത്തക യൂണിയന്‍ പരാതി നല്‍കിയിട്ടും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പിണറായി

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനെതിരെയും സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് #കേരളാവാര്‍ത്തകള്‍ #സി.പി.എം #മാധ്യമപ്രവര്‍ത്തകര്‍ CM says he has n
തിരുവനന്തപുരം: (www.kvartha.com 10.08.2020) മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനെതിരെയും സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് എന്‍.ഐ.എ കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും മാധ്യമപ്രവര്‍ത്തകര്‍ അതേക്കുറിച്ച് ചോദിക്കുകയും ചെയ്തതിനെ തുര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം അധിക്ഷേപിക്കുന്നു. ഇത് സംബന്ധിച്ച് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും അതേക്കുറിച്ച് അറിവില്ലെന്ന് മുഖ്യമന്ത്രി.

CM


 തന്നെയും തന്റെ ഓഫീസിനെയും ആസൂത്രിതമായി അപമാനിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശത്തെ തുടര്‍ന്നാണ് ദേശാഭിമാനി കൊച്ചി യൂണിറ്റിലെ കരാര്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ നിഷ പുരുഷോത്തമന്‍, പ്രജുല, കമലേഷ്, അജയഘോഷ്, പ്രമീള തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിത്.


മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരും മാധ്യമപ്രവര്‍ത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. അധിക്ഷേപമാണോ, സംവാദമാണോ എന്ന് പരിശോധിക്കട്ടെ എന്ന ഒഴുക്കന്‍ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. കെ.യു.ഡബ്യൂ.ജെയുടെ പരാതിയോ, പ്രസ്താവനയോ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ നല്ലതാണെന്നും അത് നടക്കട്ടെ. അനാരോഗ്യപരമായ സംവാദങ്ങള്‍ നല്ലതല്ലെന്നും പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എനിക്കെതിരെ മാധ്യമങ്ങള്‍ എന്തെല്ലാം തരത്തിലുള്ള അധിക്ഷേപങ്ങള്‍ നടത്തി. മുഖ്യമന്ത്രിയായിരുന്നപ്പോഴും അതിന് മുമ്പും. നിലവാരം വിട്ടും അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്്. എന്നിട്ട് ഏതെങ്കിലും മാധ്യമപ്രവര്‍ത്തകരെ ഞാനോ, എന്റെ പ്രസ്ഥാനമോ മനസുകൊണ്ട് വേദനിപ്പിച്ചിട്ടുണ്ടോ? അത് ഞങ്ങളുടെ സംസ്‌ക്കാരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


മാധ്യമപ്രവര്‍ത്തകരോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. നിങ്ങളോട് പറയുന്നവര്‍ പറയുന്നതിന് അനുസരിച്ചാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആ ബാധ്യത നിങ്ങള്‍ക്കുണ്ട്. സൈബര്‍ ആക്രണം എന്ന് പറഞ്ഞാല്‍ ആളുകളെ അധിക്ഷേപിക്കലാണ്. സംവാദം മറ്റൊന്നാണ്.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് മാധ്യമപ്രവര്‍ത്തകനായ വിനു വി ജോണിനെതിരെ നടത്തിയ മോശമായ പരാമര്‍ശങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ 'എന്റെ പ്രസ് സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണല്ലോ. അപ്പോള്‍ മാധ്യമപ്രവര്‍ത്തകരായ നിങ്ങള്‍ തമ്മില്‍ ആരോഗ്യപരമായി സംവദിച്ച് തീര്‍ക്കുകയാണ് നല്ലത്', എന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എം മനോജ് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, വ്യക്ത്യാധിക്ഷേപമാണോ എന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ചില വിമര്‍ശനങ്ങള്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടുള്ള വഴിതിരിച്ചു വിടലാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യാം എന്ന നിലപാട് എന്നാണ് ഞാന്‍ എടുത്തത്? അങ്ങനെയൊരനുഭവം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മാധ്യമപ്രവര്‍ത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് ദേശാഭിമാനി എഡിറ്റര്‍ പി.രാജീവ് ഫെയിസ്ബുക്കിലൂടെ വ്യക്തമാക്കി. നിഷപുരുഷോത്തമനെ അധിക്ഷേപിച്ച് എഫ്.ബി പോസ്റ്റിട്ട ദേശാഭിമാനി താല്‍ക്കാലിജ ജീവനക്കാരനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: CM says he has no information about CPM workers cyber attack against media persons, CM, Media Persons, Cyberattack, Press Secretary, CPM, P. Rajeev, Nisha Purushothaman, Vinu V John, Discussion, Debate

Post a Comment