Follow KVARTHA on Google news Follow Us!
ad

അബൂദബി എയർപോർട്ട് റോഡിലെ കെ എഫ് സി റസ്റ്റോറന്റിൽ പൊട്ടിത്തെറി; നിരവധി പേർക്ക് പരിക്ക്

കെ എഫ് സി റസ്റ്റോറന്റിൽ പൊട്ടിത്തെറിയെത്തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് KFC restaurant on Abu Dhabi Airport Road explodes;
അബൂദബി: (www.kvartha.com 31.08.2020) കെ എഫ് സി റസ്റ്റോറന്റിൽ പൊട്ടിത്തെറിയെത്തുടർന്ന്  നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എയർപോർട്ട് റോഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെ എഫ് സിയും ഹാർഡിസ് റെസ്റ്റോറന്റും മറ്റ് റീട്ടെയിൽ ഔട്‍ലെറ്റുകളും സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു. 



ഗ്യാസ് സിലിണ്ടർ ചോർച്ച മൂലമാണ് സ്ഫോടനം നടന്നതെന്നാണ് സംശയിക്കുന്നത്.  ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് അബുദാബി പോലീസ് പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കെട്ടിടത്തിൽ നിന്നും പരിസരങ്ങളിൽ നിന്നും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു.

പൊലീസും ആരോഗ്യ പ്രവർത്തകരും നിമിഷങ്ങൾക്കകം എത്തിയതിനാൽ വൻ അപകടം ഒഴിവായി. 


Keywords: Abu Dhabi, Airport, Gulf, News, Injured, police, report, Explodes, KFC Restaurant, KFC restaurant on Abu Dhabi Airport Road explodes; Many were injured

Post a Comment