Follow KVARTHA on Google news Follow Us!
ad

കോവിഡ് കാലത്തെ സമരങ്ങള്‍ക്കുള്ള വിലക്ക് നീട്ടി ഹൈക്കോടതി

കോവിഡ് കാലത്തെ സമരങ്ങളും പ്രതിഷേധങ്ങളും വിലക്കി കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി ആഗസ്റ്റ് 31 വരെ നീട്ടി Kochi, News, Kerala, High Court of Kerala, Strike, Protest, COVID-19 #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 03.08.2020) കോവിഡ് കാലത്തെ സമരങ്ങളും പ്രതിഷേധങ്ങളും വിലക്കി കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി ആഗസ്റ്റ് 31 വരെ നീട്ടി. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 31 അവസാനിച്ചിരുന്ന സാഹചര്യത്തിലാണ് വിലക്ക് നീട്ടിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിലക്ക് തുടരുന്ന സാഹചര്യത്തില്‍ ആണ് കേരളാ ഹൈക്കോടതിയുടെ നടപടി.

കോവിഡിന്റെ മറവില്‍ പ്രതിഷേധിക്കാനുള്ള അവകാശം സര്‍ക്കാര്‍ തടയുകയാകണമെന്ന് ആരോപിച്ച് പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ മാസം പതിനഞ്ചിനാണ് കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി കേരളത്തില്‍ സമരങ്ങള്‍ വിലക്കി ഹൈക്കോടതി ഉത്തരവിട്ടത്.

Kochi, News, Kerala, High Court of Kerala, Strike, Protest, COVID-19, PSC, HC, Order, Kerala HC order about ban stike and protest during covid period

Keywords: Kochi, News, Kerala, High Court of Kerala, Strike, Protest, COVID-19, PSC, HC, Order, Kerala HC order about ban stike and protest during covid period