Follow KVARTHA on Google news Follow Us!
ad

ആരോഗ്യ പ്രവര്‍ത്തകന് കോവിഡ്: കുടുംബാരോഗ്യകേന്ദ്രം പൂട്ടി

എന്നാല്‍ ഈ പ്രദേശങ്ങളിലെ കച്ചവടകേന്ദ്രങ്ങള്‍ സമയക്രമം COVID to health worker; Family health centre closed #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ്
തളിപ്പറമ്പ്: (www.kvartha.com 03.08.2020) പിലാത്തറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ അഞ്ചരക്കണ്ടി കോവിഡ് കെയര്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ കുടുംബാരോഗ്യ കേന്ദ്രം പൂട്ടിയിരിക്കുകയാണ്. സഹപ്രവര്‍ത്തകരായ ആരോഗ്യ പ്രവര്‍ത്തകരോട് ഹോം ക്വാറന്റീനില്‍ കഴിയാന്‍ ഉത്തരവിട്ടു. 29നാണ് ഇദ്ദേഹം അവസാനമായി ജോലിക്ക് വന്നത്. 

എവിടെനിന്ന് രോഗം പിടിപ്പെട്ടുവെന്ന് വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ രഞ്ജിത്ത് പറഞ്ഞു. ജോലിയില്‍ ഒന്നിച്ച് അടുത്ത് ഇടപഴകി പ്രവര്‍ത്തിച്ചവര്‍ രണ്ടാഴ്ചത്തെ നിരീക്ഷണത്തില്‍ തുടരും.

Kerala, News, COVID, Corona, Heath, Worker, Patient, Kannur, Police, Lockdown, COVID to health worker; Family health centre closed.

ഇതേ സമയം കോവിഡ് സമ്പര്‍ക്കവ്യാപന ഭീതിയില്‍ കടന്നപ്പള്ളി, ചെറുതാഴം ക്ലസ്റ്റര്‍ സോണില്‍ ഉള്‍നാടന്‍ റോഡുകള്‍ അടച്ചിട്ടതിന്റെ മറവില്‍ ഗ്രാമങ്ങളില്‍ ജാഗ്രതക്കുറവുണ്ടാകുന്നതായി പരാതിയുണ്ട്. പോലീസ് പരിശോധനയ്‌ക്കെത്തിയില്ലെന്നതാണ് നിയന്ത്രണങ്ങള്‍ പാലിക്കാത്ത അവസ്ഥ വരുന്നത്തിന് കാരണം. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് കൊറോണ റിപ്പോര്‍ട്ടു ചെയ്ത കടന്നപ്പള്ളി പാണപുഴ, ചെറുതാഴം പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി രൂപവത്കരിച്ച കോവിഡ് ക്ലസ്റ്റര്‍ സോണിലാണ് ഗ്രാമീണ റോഡുകള്‍ അടച്ച് പരിയാരം പോലീസ് നിരീക്ഷണത്തിലാക്കിയത്.

എന്നാല്‍ ഈ പ്രദേശങ്ങളിലെ കച്ചവടകേന്ദ്രങ്ങള്‍ സമയക്രമം പാലിക്കാതെ അതിരാവിലെ തുറക്കുന്നതായി പരാതിയുണ്ട്. ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ആളുകള്‍ കൂട്ടംകൂടുകയും ചെയ്യുന്നു. പിലാത്തറ മാര്‍ക്കറ്റ് അടച്ചിടുകയും വഴിയോര മീന്‍കച്ചവടം നിരോധിക്കുകയും ചെയ്തതോടെ വീടുകളില്‍ മത്സ്യവില്പനയും സജീവമാണ്. പോലീസ് അടച്ചിട്ടത് മാറ്റി വാഹനങ്ങള്‍ കടന്നുപോകുന്നു. ചില സ്ഥലങ്ങില്‍ ഇവ പൊളിച്ചുമാറ്റിയ നിലയിലാണ്.

Keywords: Kerala, News, COVID, Corona, Heath, Worker, Patient, Kannur, Police, Lockdown, COVID to health worker; Family health centre closed.

Post a Comment